Mark Reid  Screen Australia appoints Mark Reid chief financial officer
New South Wales

സ്‌ക്രീൻ ഓസ്‌ട്രേലിയയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി മാർക്ക് റീഡ്

ഒക്ടോബർ 1 ന് സ്ക്രീൻ ഓസ്‌ട്രേലിയയിൽ റീഡ് ചുമതലയേൽക്കും.

Safvana Jouhar

മുൻ പൊതുമേഖലാ മേധാവി മാർക്ക് റീഡിനെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സ്‌ക്രീൻ ഓസ്‌ട്രേലിയ നിയമിച്ചു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും അക്കൗണ്ടന്റുമായ റീഡ്, സംസ്ഥാന, ഫെഡറൽ സർക്കാരുകളിൽ ഉടനീളം മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അടുത്തിടെ NSW പാർലമെന്ററി കൗൺസിലിന്റെ ഓഫീസിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ (ASIC), KPMG, കോമൺ‌വെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻസ്, NSW ട്രഷറി എന്നിവിടങ്ങളിലെ മുതിർന്ന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ 15 വർഷമായി ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സ്ഥാനം വഹിച്ച റിച്ചാർഡ് നാൻകിവെല്ലിൽ നിന്നാണ് റീഡ് ചുമതലയേൽക്കുന്നത്. "വ്യവസായത്തിന് ഈ സുപ്രധാന സമയത്ത്" സ്‌ക്രീൻ ഓസ്‌ട്രേലിയയിലെ ടീമിൽ ചേരുന്നതിൽ താൻ ആവേശഭരിതനാണെന്ന് ANU ബിരുദധാരി പറഞ്ഞു. "ക്രിയേറ്റീവ് വ്യവസായങ്ങളോടുള്ള എന്റെ അഭിനിവേശത്തോടെ പൊതുമേഖലാ സാമ്പത്തിക മാനേജ്‌മെന്റിലെ എന്റെ കഴിവുകളും അനുഭവവും പ്രയോഗിക്കാൻ കഴിയുന്നത് ഒരു വലിയ പദവിയാണ്," അദ്ദേഹം പറഞ്ഞു. സ്‌ക്രീൻ ഓസ്‌ട്രേലിയ സിഇഒ ഡീഡ്രെ ബ്രണ്ണൻ തങ്ങളുടെ ടീമിലേക്ക് റീഡിനെ സ്വാ​ഗതം ചെയ്തു. ഒക്ടോബർ 1 ന് സ്ക്രീൻ ഓസ്‌ട്രേലിയയിൽ റീഡ് തന്റെ റോൾ ആരംഭിക്കും. സിഡ്‌നി ഓഫീസിലായിരിക്കും അദ്ദേഹം പ്രവർത്തിക്കുക.

SCROLL FOR NEXT