ജോൺ ലോസ് 
New South Wales

ഓസ്‌ട്രേലിയൻ റേഡിയോ ഇതിഹാസം ജോൺ ലോസ് അന്തരിച്ചു

രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന റേഡിയോ വ്യക്തികളിൽ ഒരാളായിരുന്നു ലോസ്.

Safvana Jouhar

ഓസ്‌ട്രേലിയൻ റേഡിയോ ഇതിഹാസം ജോൺ ലോസ് (90) അന്തരിച്ചു. സിഡ്‌നിയിൽ വെച്ചായിരുന്നു അന്ത്യം. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തനും ശക്തനുമായ റേഡിയോ പ്രക്ഷേപകരിൽ ഒരാളായിരുന്നു അദ്ദേഹം. 70 വർഷത്തിലേറെ നീണ്ട കരിയറിൽ അദ്ദേഹത്തെ പലപ്പോഴും "ഗോൾഡൻ ടോൺസിൽസ്" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

ശക്തമായ അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളുമുള്ള ലോസ്, രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന റേഡിയോ വ്യക്തികളിൽ ഒരാളായിരുന്നു ലോസ്. പ്രധാനമന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാർ പലപ്പോഴും അദ്ദേഹം പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുന്ന തരത്തിൽ ജനപ്രിയ ടോക്ക്ബാക്ക് റേഡിയോ ഷോകൾ അദ്ദേഹം അവതരിപ്പിച്ചിരുന്നു. 2024 അവസാനത്തോടെയാണ് അദ്ദേഹം വിരമിച്ചത്.

SCROLL FOR NEXT