New South Wales

ഓസ്‌ട്രേലിയൻ കമ്പനിക്കെതിരെ പ്രതിഷേധം

Safvana Jouhar

സിഡ്‌നി: ഇസ്രായേലിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന ഓസ്‌ട്രേലിയൻ കമ്പനിക്കെതിരെ നടന്ന പലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഒരു പ്രസ്താവനയിൽ പറയുന്നു. എഫ്-35 ജെറ്റുകളിൽ ഉപയോഗിക്കുന്ന വിവിധ ഭാഗങ്ങൾക്ക് പ്ലേറ്റിംഗ് സേവനങ്ങൾ നൽകുന്ന SEC Plating കമ്പനിക്കെതിരെ വെള്ളിയാഴ്ച പ്രതിഷേധം നടന്നുവെന്ന് ഗ്രീൻസ് ന്യൂ സൗത്ത് വെയിൽസ് പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.

ഇസ്രായേലിന് ഏകദേശം 40 F-35 യുദ്ധവിമാനങ്ങളുണ്ട്. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നും യുദ്ധവിമാനങ്ങളുടെ പാർട്സുകൾ എത്തിക്കുന്നത്. പലസ്തീൻ ജനതയ്‌ക്കെതിരായ വംശഹത്യക്കായുള്ള ആക്രമണങ്ങൾ നടത്താൻ ഇസ്രായേലിനെ ഈ വിതരണങ്ങൾ സഹായിക്കുന്നുണ്ടെന്ന് പ്രതിഷേധക്കാർ പ്രസ്താവനയിൽ പറയുന്നു.

വ്യാപാര സ്ഥാപനത്തിലേക്കുള്ള പ്രവേശനം തടയാൻ ശ്രമിച്ച 60 ഓളം പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി ന്യൂ സൗത്ത് വെയിൽസ് (എൻ‌എസ്‌ഡബ്ല്യു) സംസ്ഥാന പോലീസ് അറിയിച്ചു. പോലീസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാത്തത് മുതൽ പോലീസിൽ നിന്ന് ഓടി രക്ഷപ്പെടൽ തുടങ്ങി നിരവധി കാരണങ്ങൾക്കാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ജൂലൈ 15 ന് ബാങ്ക്സ്‌ടൗൺ ലോക്കൽ കോടതിയിൽ അഞ്ച് പേരും ഹാജരാകണമെന്ന ഉപാധിയോടെ ജാമ്യം അനുവദിച്ചു.

അറസ്റ്റിനിടെ ഒരു സ്ത്രീയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. അറസ്റ്റിനിടെ 35 വയസ്സുള്ള സ്ത്രീയുടെ മുഖത്ത് പരിക്കേറ്റതായി മുൻ ഗ്രീൻസ് സ്ഥാനാർത്ഥി ഹന്ന തോമസ് പറഞ്ഞു. വീർത്ത കണ്ണും അടഞ്ഞ രക്തവും ഉള്ള തോമസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

SCROLL FOR NEXT