(iStock)
New South Wales

സിഡ്‌നിയിൽ 5 മാസം പ്രായമായ കുഞ്ഞിനെ കാണാതായി; തിരച്ചിൽ ആരംഭിച്ചു

വെള്ളിയാഴ്ച ഹെബർഷാമിലെ കെർവിൻ സർക്യൂട്ടിലുള്ള വീട്ടിലാണ് കുഞ്ഞ് അലജാൻഡ്രോ ടെംപ്ലോയെ അവസാനമായി കണ്ടത്.

Safvana Jouhar

സിഡ്‌നിയുടെ പടിഞ്ഞാറൻ ഭാഗത്ത് കാണാതായ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനായി ന്യൂ സൗത്ത് വെയിൽസ് പോലീസ് അടിയന്തര തിരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ച ഹെബർഷാമിലെ കെർവിൻ സർക്യൂട്ടിലുള്ള വീട്ടിലാണ് കുഞ്ഞ് അലജാൻഡ്രോ ടെംപ്ലോയെ അവസാനമായി കണ്ടത്. കുഞ്ഞ് പരിചയമുള്ള ഒരു പുരുഷനും സ്ത്രീക്കുമൊപ്പമാണ് യാത്ര ചെയ്തതെന്ന് പോലീസ് വിശ്വസിക്കുന്നു. പുരുഷൻ ഒരു കൊക്കേഷ്യൻ വംശജനാണെന്നും, വെളുത്ത നിറമുള്ള, 170cm-175cm ഉയരമുള്ള, തവിട്ട് നിറമുള്ള മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുള്ള വലിയ ശരീരമുള്ള ആളെയാണ് പുരുഷൻ എന്നാണ് വിവരിക്കുന്നത്. സ്ത്രീ ഏഷ്യക്കാരിയാണ്, 160cm-165cm ഉയരമുള്ള, ഇളം തവിട്ട് നിറമുള്ള മുടിയുള്ള വലിയ ശരീരമുള്ളവളാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കുഞ്ഞിന് പ്രായം കുറവായതിനാൽ പോലീസും കുടുംബാംഗങ്ങളും കുഞ്ഞിന്റെ ക്ഷേമത്തിൽ ആശങ്കാകുലരാണ്. അതേസമയം സിഡ്‌നിയിലുടനീളം അന്വേഷണം തുടരുകയാണ്. കുട്ടിയെ കണ്ടെങ്കിലോ എന്തെങ്കിലും വിവരം അറിയുന്നവരോ പോലീസുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. വിവരം ലഭിക്കുന്നവർ ഉടൻ തന്നെ ക്രൈം സ്റ്റോപ്പേഴ്‌സിനെയോ അവരുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധിപ്പെടേണ്ടതാണ്.

SCROLL FOR NEXT