New South Wales

ബൽറനാൾഡിന് സമീപം വിമാനം തകർന്നു; ഒരാൾ മരിച്ചു

Safvana Jouhar

ന്യൂ സൗത്ത് വെയിൽസിലെ ബൽറനാൾഡിന് സമീപം ഇന്നലെ ഒരു ചെറിയ വിമാനം തകർന്നുവീണു. അപകടത്തിൽ ഒരാൾ മരിച്ചു.വിമാനത്തിലുണ്ടായിരുന്ന ഏകദേശം 50 വയസ്സ് പ്രായമുള്ള ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആംബുലൻസ് പാരാമെഡിക്കുകളെ സംഭവസ്ഥലത്തെത്തി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ, ലോക്കൽ പോലീസുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചു. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ കാരണം നിലവിൽ അന്വേഷണത്തിലാണ്.

SCROLL FOR NEXT