പെൻറിത്‌ വള്ളംകളി 2026' ഓഗസ്റ്റ് 1-ന് 
New South Wales

സിഡ്‌നിയിൽ ആവേശക്കടലായി 'പെൻറിത്‌ വള്ളംകളി 2026' ഓഗസ്റ്റ് 1-ന്

'സിഗ്നേച്ചർ 4 ഇവന്റ്സ്' അവതരിപ്പിക്കുന്ന ഈ ബൃഹത്തായ സാംസ്കാരിക-കായിക ഉത്സവം പ്രശസ്തമായ സിഡ്‌നി ഇന്റർനാഷണൽ റെഗാട്ട സെന്ററിലാണ് നടക്കുന്നത്.

Elizabath Joseph

സിഡ്‌നി: കേരളത്തിന്റെ തനത് കായിക മാമാങ്കമായ വള്ളംകളിയുടെ ആവേശവും തുഴച്ചിൽ ആവേശവും ഓസ്‌ട്രേലിയൻ മണ്ണിലേക്ക് എത്തിച്ചുകൊണ്ട് 'പെൻറിത്‌ വള്ളംകളി 2026' ഓഗസ്റ്റ് 1 ശനിയാഴ്ച അരങ്ങേറും. 'സിഗ്നേച്ചർ 4 ഇവന്റ്സ്' അവതരിപ്പിക്കുന്ന ഈ ബൃഹത്തായ സാംസ്കാരിക-കായിക ഉത്സവം പ്രശസ്തമായ സിഡ്‌നി ഇന്റർനാഷണൽ റെഗാട്ട സെന്ററിലാണ് (Sydney International Regatta Centre) നടക്കുന്നത്. അന്ന് രാവിലെ 9:00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6:00 മണി വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് കാണികൾക്കായി ഒരുക്കിയിരിക്കുന്നത്.

ആഡ്രിനാലിൻ നിറയ്ക്കുന്ന വള്ളംകളി മത്സരവും ആവേശകരമായ വടംവലി മത്സരവുമാണ് ഈ കായിക മേളയുടെ മുഖ്യ ആകർഷണം . ഇതിനൊപ്പം കാണികളെ ആകർഷിക്കാൻ ആകാശത്ത് അദ്ഭുതങ്ങൾ തീർക്കുന്ന ജെറ്റ്‌പാക്ക് സ്റ്റണ്ട് ഷോയും അരങ്ങേറും. കേരളത്തിന്റെ തനത് കലാരൂപങ്ങൾ, ആവേശമുണർത്തുന്ന ചെണ്ടമേളം, തത്സമയ സംഗീത പരിപാടികൾ, ഡിജെ, ചൈനീസ് ഡ്രാഗൺ ആന്റ് ലയൺ ഡാൻസ് എന്നിവയും വേദിക്ക് മാറ്റ് കൂട്ടും. കുട്ടികൾക്കായുള്ള പ്രത്യേക വിനോദ പരിപാടികൾ, വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണശാലകൾ, ഷോപ്പിംഗ് സ്റ്റാളുകൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഈ സാംസ്കാരിക സായാഹ്നത്തിൽ പങ്കുചേരുന്നതിനായുള്ള ടിക്കറ്റുകൾ 'എയർസിറ്റി' (Aircity) വെബ്‌സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SCROLL FOR NEXT