സ്ട്രെച്ചറിൽ പോൾ ജേസൺ സുൽത്താനയെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോയി. (ടോം വാർക്ക്/എഎപി) ഡയാന ഐസക്കിന്റെ കൊലപാതകം
New South Wales

ഡയാന ഐസക്കിന്റെ കൊലപാതകം: പോൾ ജേസൺ സുൽത്താന കുറ്റക്കാരനാണെന്ന് കോടതി

കിംഗ് സ്ട്രീറ്റ് കോടതിയിൽ ജസ്റ്റിസ് പീറ്റർ ഗാർലിംഗിന്റെ വിധി കേട്ടതിനു ശേഷം ജേസൺ തന്റെ ഇടതുകൈയിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വയം കുത്തി.

Safvana Jouhar

2023 ജനുവരിയിൽ രണ്ട് കുട്ടികളുടെ അമ്മയായ ഡെയ്‌ന ഐസക്കിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പോൾ ജേസൺ സുൽത്താന കുറ്റക്കാരനാണെന്ന് ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതി ഇന്ന് കണ്ടെത്തി. കിംഗ് സ്ട്രീറ്റ് കോടതിയിൽ ജസ്റ്റിസ് പീറ്റർ ഗാർലിംഗിന്റെ വിധി കേട്ടതിനു ശേഷം ജേസൺ തന്റെ ഇടതുകൈയിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വയം കുത്തി. അതുകൊണ്ട് തന്നെ ജയിലിലേക്ക് ട്രക്കിൽ കൊണ്ട് പോകുന്നതിനുപകരം, പാരാമെഡിക്കുകൾ പരിചരിച്ച സ്ട്രെച്ചറിൽ കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ആംബുലൻസ് വിളിക്കുന്നതിനിടയിൽ ഷെരീഫ് ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും ചേർന്ന് ആളെ പരിചരിച്ചു.

താനുമായുള്ള ദീർഘകാല ബന്ധം നിരസിച്ചതിലാണ് ഡെയാനയെ ക്രൂരമായി കൊലപ്പെടുത്തിയത്. കോടതി വിധി കേൾക്കാൻ ഡെയ്നയുടെ കുടുംബം എത്തിയിരുന്നു. ‍‍‍ഡെയ്ന ഐസക്കിന്റെ കുടുംബത്തിനും, അവളുടെ പിതാവ് ഗാരി ഇംഗ്ലീഷ് ഉൾപ്പെടെയുള്ളവർക്കും മുന്നിൽ വെച്ചായിരുന്നു സംഭവം. രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള ഒരു ചെറിയ ബന്ധത്തെ തുടർന്നാണ് ഐസക്കിന്റെ കൊലപാതകം നടന്നതെന്ന് ജസ്റ്റിസ് ഗാർലിംഗ് കണ്ടെത്തി.

അതേസമയം പ്രതിയുടെ അമ്മയായ ജാനറ്റ് സിലിറിസിലന്റെ മൊഴിയും വിചാരണവേളയിൽ നിർണ്ണായകമായി. കൊപാതകത്തിന് ശേഷം മകൻ വിളിച്ച്, പിന്നീട് കൊലയാളി തന്റെ അമ്മയെ ഐസക്കിന്റെ കാറിൽ കയറ്റി പടിഞ്ഞാറൻ സിഡ്‌നിയിലെ പെൻറിത്തിലെ ഇരയുടെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയി, അവിടെ വെച്ചാണ് കൊലപാതകം നടന്നത്. "ഞാൻ മുൻവാതിലിലൂടെ നടന്നപ്പോൾ തറയിലെ ലോഞ്ച് റൂമിനടുത്തുള്ള പ്രവേശന കവാടത്തിൽ രക്തം കണ്ടു," സുൽത്താനയുടെ അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മുഖത്ത് രക്തവുമായി ‍ഡെയ്ന ഐസക്കിനെ കണ്ടതിനുശേഷം, അമ്മ "ഞാൻ പോയി, ഞാൻ ഇവിടെ നിന്ന് പോയി" എന്ന് അലറിവിളിച്ചുകൊണ്ട് യൂണിറ്റിന് പുറത്തേക്ക് ഓടി. അതേസമയം ഡെയ്ന സുൽത്താനയുമായി താൻ നടത്തിയ സംഭാഷണങ്ങൾ തെളിവായി ‍ഡെയ്നയുടെ പിതാവ് ​ഗാരി ഇം​ഗ്ലീഷ് നൽകി. അതിൽ ഒന്ന് മകൾക്ക് അവളുടെ കൊലപാതകിയുമായി പ്രണയബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. "ഞാൻ അവനോട് പറഞ്ഞു, 'പോൾ, ഡെയ്‌ന നിങ്ങളെ ഒരു സുഹൃത്തായി ഇഷ്ടപ്പെടുന്നു, അതിൽ കൂടുതലൊന്നുമില്ല'," ഇംഗ്ലീഷ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.

SCROLL FOR NEXT