തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്.  (Facebook)
New South Wales

സിഡ്നിയിൽ വീടിന് തീപിടിച്ചു; ഒരു മരണം, 2 പേർക്ക് പരിക്ക്

സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു വീടിന് തീപിടിച്ചതിനെ തുടർന്ന് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Safvana Jouhar

സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു വീടിന് തീപിടിച്ചതിനെ തുടർന്ന് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അർദ്ധരാത്രിക്ക് ശേഷം ഒരു വീടിന് തീപിടിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് നിരവധി അഗ്നിശമന സേനാംഗങ്ങൾ സ്പ്രിംഗ് ഫാമിലെ ഒരു വിലാസത്തിലേക്ക് എത്തി. തീയിൽപ്പെട്ട് 60 വയസ്സ് പ്രായമുള്ള വൃദ്ധൻ മരണപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി, നിസാര പരിക്കുകളോടെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്.

SCROLL FOR NEXT