71,000-ത്തിലധികം വിദ്യാർത്ഥികളുടെ ദീർഘകാല വിവരങ്ങൾ പരിശോധിച്ചാണ് പഠനം പൂർത്തിയാക്കിയത്.  Chandan Chaurasiaയ Unsplash
New South Wales

NSW ൽ പഠനം പൂർത്തിയാകുന്നതിനു മുൻപ് പുറത്താക്കപ്പെടുന്നത് അഞ്ചിലൊരാൾ, റിപ്പോർട്ട്

ക്വീൻസ്‌ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി (QUT) നേതൃത്വത്തിൽ നടത്തിയ പുതിയ പഠനത്തിലാണ് ഈ റിപ്പോർട്ട്.

Elizabath Joseph

ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ ഓരോ അഞ്ചുപേരിൽ ഒരാളെങ്കിലും പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും സസ്പെൻഷൻ അല്ലെങ്കിൽ പുറത്താക്കൽ നേരിട്ടിട്ടുണ്ടെന്ന് പഠനം. ക്വീൻസ്‌ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി (QUT) നേതൃത്വത്തിൽ നടത്തിയ പുതിയ പഠനത്തിലാണ് ഈ റിപ്പോർട്ട്.

71,000-ത്തിലധികം വിദ്യാർത്ഥികളുടെ ദീർഘകാല വിവരങ്ങൾ പരിശോധിച്ച പഠനത്തിൽ, സസ്പെൻഷൻ പ്രാഥമിക തലത്തിലേ ആരംഭിക്കുകയും പിന്നീട് ആവർത്തനാത്മകമായ രീതിയിലാകുകയും ചെയ്യുന്നതായി കണ്ടെത്തി.

ആൺകുട്ടികളെയും സാമ്പത്തികമായി പിന്നാക്കവുമുള്ള വിദ്യാർത്ഥികളെയും ഗ്രാമപ്രദേശങ്ങളിലുമുള്ളവരെയും ഇത് കൂടുതൽ ബാധിക്കുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

12-ാം വർഷത്തോടെ, ഏകദേശം 20 ശതമാനം വിദ്യാർത്ഥികൾ കുറഞ്ഞത് ഒരു തവണയെങ്കിലും സസ്പെൻഷനോ പുറത്താക്കലോ അനുഭവിച്ചിട്ടുണ്ടെന്നും, അവരിൽ മൂന്നിൽ രണ്ട് ഭാഗവും ഒന്നിലധികം തവണ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.

20-ൽ ഒരാൾ പ്രൈമറി സ്കൂളിൽ ആദ്യം സസ്പെൻഡ് ചെയ്യപ്പെട്ടു, ഹൈസ്കൂളിന്റെ ആദ്യ വർഷങ്ങളിൽ ഈ നിരക്ക് കുത്തനെ വർദ്ധിച്ചു.

തൊഴിലില്ലാത്ത മാതാപിതാക്കളുടെ കുട്ടികൾ അവരുടെ സമപ്രായക്കാരേക്കാൾ 16 അല്ലെങ്കിൽ അതിൽ കൂടുതൽ സസ്പെൻഷനുകൾ അനുഭവിക്കാനുള്ള സാധ്യത ഏകദേശം 10 മടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു.

അതേസമയം, ഇത്തരം പുറത്താക്കൽ നടപടികൾ പെരുമാറ്റം മെച്ചപ്പെടുത്താൻ സഹായിക്കുന്നില്ലെന്നും വിദ്യാർത്ഥികളെ വിദ്യാഭ്യാസവുമായി ബന്ധിപ്പിച്ചുനിർത്തുന്ന, അവരെ ഉൾക്കൊള്ളുന്ന രീതികൾ പ്രോത്സാഹിപ്പിക്കണമെന്നും ക്യുടി സ്കൂൾ ഓഫ് സൈക്കോളജി ആൻഡ് കൗൺസിലിംഗിലെ പ്രഥമ എഴുത്തുകാരിയായ ലോറൻ പിൽറ്റ്സ് പറഞ്ഞു.

SCROLL FOR NEXT