New South Wales

ഇന്ത്യ–NSW ബന്ധം ശക്തമാക്കാൻ ചരിത്ര സന്ദർശനം; പ്രീമിയർ ക്രിസ് മിൻസും ട്രഷററും ഇന്ത്യയിലേക്ക്

സിഡ്‌നിയിലെ ഡാർലിംഗ് ഹാർബറിൽ നടന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് പ്രീമിയർ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

Elizabath Joseph

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസും (NSW) ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി എൻ.എസ്.ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസും (Chris Minns) ട്രഷറർ ഡാനിയൽ മൂഖിയും (Daniel Mookhey) ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുന്നു. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെയാണ് നാല് ദിവസം നീളുന്ന സന്ദർശനം. സിഡ്‌നിയിലെ ഡാർലിംഗ് ഹാർബറിൽ നടന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് പ്രീമിയർ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

പ്രീമിയർ പദവി ഏറ്റെടുത്ത ശേഷമുള്ള ക്രിസ് മിൻസിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ന്യൂഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ നടക്കുന്ന ഉന്നതതല ബിസിനസ്-സർക്കാർ ചർച്ചകളിൽ ഇരുനേതാക്കളും പങ്കെടുക്കും. വിഭ്യാഭ്യാസം, ക്ലീൻ എനർജി, ഗവേഷണം, അഗ്രിഫുഡ്, ടൂറിസം, ക്രിട്ടിക്കൽ മിനറൽസ് തുടങ്ങിയ മേഖലകളിൽ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. 2024-25 കാലയളവിൽ 6.87 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും എൻ.എസ്.ഡബ്ല്യുവും തമ്മിൽ നടത്തിയത്. ഇന്ത്യ സന്ദർശനത്തിന് ശേഷം പ്രീമിയർ നേപ്പാളിലേക്ക് പോകുമ്പോൾ, ട്രഷറർ ഡാനിയൽ മൂഖി സാങ്കേതിക പങ്കാളിത്തങ്ങൾക്കായി ബെംഗളൂരുവിലും പര്യടനം നടത്തും.

SCROLL FOR NEXT