(Nine/Supplied)
New South Wales

ബോണ്ടായി ഭീകരാക്രമണം: പ്രതിക്കെതിരെ 19 പുതിയ കുറ്റങ്ങൾ കൂടി ചുമത്തി

പുതിയ കുറ്റങ്ങളിൽ 10 കൊലപാതകശ്രമങ്ങൾ, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച കേസുകൾ, അറസ്റ്റിനെ എതിർത്തതുമായി ബന്ധപ്പെട്ട ആറ് കുറ്റങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Safvana Jouhar

ബോണ്ടായി ഭീകരാക്രമണക്കേസിലെ പ്രതിയായ നവീദ് അക്രത്തിനെതിരെ 19 പുതിയ കുറ്റങ്ങൾ കൂടി ചുമത്തി. ഇതോടെ ഇയാൾക്കെതിരായ ആകെ കുറ്റങ്ങളുടെ എണ്ണം 78 ആയി. 2025 ഡിസംബറിൽ സിഡ്നിയിലെ ബോണ്ടായിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഭീകരവാദം, 15 കൊലപാതകങ്ങൾ, 40 കൊലപാതക ശ്രമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ഇയാൾക്ക് മേൽ നേരത്തെ ചുമത്തിയത്. പുതിയ കുറ്റങ്ങളിൽ 10 കൊലപാതകശ്രമങ്ങൾ, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച കേസുകൾ, അറസ്റ്റിനെ എതിർത്തതുമായി ബന്ധപ്പെട്ട ആറ് കുറ്റങ്ങൾ എന്നിവ ഉൾപ്പെടുന്നു.

കൊലപാതകം ലക്ഷ്യമിട്ട് വെടിവച്ചതിന് 10 കുറ്റങ്ങളും അറസ്റ്റ് തടയുന്നതിനായി വെടിയുതിർത്തതിന് ആറ് കുറ്റങ്ങളും ഉൾപ്പെടെ 19 അധിക കുറ്റങ്ങൾ ഇന്ന് അക്രത്തിന്റെ കുറ്റപത്രത്തിൽ ചേർത്തതായി പ്രോസിക്യൂട്ടർ ഡാനിയേൽ ന്യൂ സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് 2.3 ലക്ഷത്തിലധികം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചുവരികയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്ന തെളിവുകൾ വലിയ തോതിലുള്ളതിനാൽ അക്രത്തിന്റെ കേസ് ഒമ്പത് ആഴ്ചത്തേക്ക് മാറ്റിവച്ചു. ഇയാൾ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. കേസ് വീണ്ടും ഓഗസ്റ്റ് 12ന് കോടതിയിൽ പരിഗണിക്കും. അതേസമയം ഇയാൾ ഗൗൾബേണിലെ സൂപ്പർമാക്സ് ജയിലിൽ അടച്ചിരിക്കുകയാണ്.

SCROLL FOR NEXT