New South Wales

കുട്ടിയുടെ ദാരുണമരണം: കൊലപാതക കുറ്റത്തിന് കേസെടുത്ത് പോലീസ് അന്വേഷണം

തിങ്കളാഴ്ച രാവിലെ 6:40 ഓടെ ഗ്രാഫ്റ്റണിലെ (Grafton) വീട്ടിൽ കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ടാണ് അടിയന്തര രക്ഷാസേനയെ വിവരം അറിയിക്കുന്നത്.

Safvana Jouhar

ന്യൂ സൗത്ത് വേൽസിലെ (NSW) നോർത്തേൺ റിവേഴ്‌സ് മേഖലയിൽ കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ഉള്ളതിനാൽ പോലീസ് കൊലപാതകത്തിന് കേസെടുത്ത് വിപുലമായ അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാവിലെ 6:40 ഓടെ ഗ്രാഫ്റ്റണിലെ (Grafton) വീട്ടിൽ കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ടാണ് അടിയന്തര രക്ഷാസേനയെ വിവരം അറിയിക്കുന്നത്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പോലീസ് സംഘം കുട്ടിക്ക് സി.പി.ആർ (CPR) നൽകുകയും തുടർന്ന് പാരാമെഡിക്സ് സംഘം പരിശോധിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SCROLL FOR NEXT