New South Wales

NSWൽ മൊബൈൽ സ്പീഡ് ക്യാമറ കരാർ ആറുമാസത്തേക്ക് കൂടി നീട്ടി

ASX നൽകിയ അറിയിപ്പിൽ, Transport for New South Wales (TfNSW) കമ്പനിയുമായി നിലവിലെ Mobile Speed Camera Services Agreement ആറുമാസത്തേക്ക് കൂടി നീട്ടാൻ ധാരണയായതായി Acusensus അറിയിച്ചു.

Safvana Jouhar

ന്യൂ സൗത്ത് വെയിൽസിൽ (NSW) മൊബൈൽ സ്പീഡ് ക്യാമറകൾ പ്രവർത്തിപ്പിക്കുന്ന കരാർ ആറുമാസത്തേക്ക് കൂടി നീട്ടി. ഈ കരാർ നീട്ടുന്നതിനായി സംസ്ഥാന സർക്കാർ 16 മില്യൺ ഓസ്ട്രേലിയൻ ഡോളർ ചെലവഴിക്കും. മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ലംഘനവും കണ്ടെത്തുന്ന ക്യാമറകൾക്കായി പ്രശസ്തമായ Acusensus കമ്പനിയാണ് നിലവിൽ ന്യൂ സൗത്ത് വെയിൽസിലെ മൊബൈൽ സ്പീഡ് ക്യാമറ സേവനവും നടത്തുന്നത്.

ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ (ASX) നൽകിയ അറിയിപ്പിൽ, Transport for New South Wales (TfNSW) കമ്പനിയുമായി നിലവിലെ Mobile Speed Camera Services Agreement ആറുമാസത്തേക്ക് കൂടി നീട്ടാൻ ധാരണയായതായി Acusensus അറിയിച്ചു. അതേസമയം, ദീർഘകാല കരാർ സംബന്ധിച്ച തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ ദീർഘകാല മൊബൈൽ സ്പീഡ് ക്യാമറ കരാറിനായുള്ള ടെൻഡർ നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. ഭാവിയിൽ ഏത് സ്ഥാപനമായിരിക്കും ക്യാമറകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുകയെന്ന കാര്യത്തിലും അന്തിമ തീരുമാനം വന്നിട്ടില്ല. ഇവർ 2021 ജൂലൈ 1 മുതലാണ് എൻഎസ്ഡബ്ലുവിൽ മൊബൈൽ സ്പീഡ് ക്യാമറ സേവനങ്ങൾ നൽകിവരുന്നതെന്ന്

Acusensus ന്റെ വെബ്സൈറ്റിൽ പറയുന്നു.

SCROLL FOR NEXT