ലിഡിജ ഫാമാവു സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ മെഡിക്കൽ സയൻസിൽ ബിരുദ വിദ്യാർത്ഥിനിയാണ്.  (Nine)
New South Wales

പോലീസ് ചേസിങ്ങിനിടെ അപകടം; ഒരു മാസത്തിന് ശേഷം മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

ഡിസംബർ 10 ന് ഉണ്ടായ അപകടത്തിന് ശേഷം ലിഡിജ ഒരു മാസമായി ജീവനുവേണ്ടി പോരാടുകയായിരുന്നു.

Safvana Jouhar

പോലീസ് ചേസിങ്ങിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിരപരാധിയായ ഒരു മെഡിക്കൽ വിദ്യാർത്ഥിനി ഒരു മാസത്തിന് ശേഷം മരിച്ചു. ഡിസംബർ 10 ന് ഉണ്ടായ അപകടത്തിന് ശേഷം ലിഡിജ ഒരു മാസമായി ജീവനുവേണ്ടി പോരാടുകയായിരുന്നു. 21 കാരിയായ ലിഡിജ ഫാമാവു വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ മെഡിക്കൽ സയൻസിൽ ബിരുദം പഠിക്കുകയായിരുന്നു.

ജാമ്യത്തിലായിരുന്ന 17 വയസ്സുള്ള ഒരു ആൺകുട്ടിയെ പോലീസ് പിന്തുടരുന്നതിനിടെയാണ് അപകടം. ആ സമയത്ത് മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിലുണ്ടായിരുന്ന വണ്ടി സിഡ്‌നിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ഒരു കാറുമായി ഇടിച്ചതായും പോലീസ് പറഞ്ഞു. രാത്രി 11 മണിക്കായിരുന്നു സംഭവം. മോഷ്ടിച്ച വാഹനം ചുവന്ന സിഗ്നൽ ലംഘിച്ച് ഓടിച്ചതായി ആരോപിക്കപ്പെടുന്നു. ഹ്യൂം ഹൈവേയിലൂടെ ബിഎംഡബ്ല്യുവിൽ ഫാമാവുവും അവളുടെ രണ്ട് സുഹൃത്തുക്കളും സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. സുഹൃത്തുക്കളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

SCROLL FOR NEXT