ന്യൂ സൗത്ത് വെയിൽസിൽ ഒരു വീടിന് തീപിടിച്ചതിനെ തുടർന്ന് 61 വയസ്സുള്ള ഒരാൾ മരിച്ചു. വാഗ്ഗ വാഗ്ഗയിലാണ് സംഭവം. ഇന്നലെ രാവിലെ 7.10 ന് ഇയാൾ അടിയന്തര സേവനങ്ങളെ വിളിച്ച് സഹായം തേടിയിരുന്നു. ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം അവിടെ എത്തിയപ്പോഴേക്കും വീട് കത്തിയതായി കണ്ടെത്തി. അവിടെ നിന്ന് ആളെ രക്ഷപ്പെടുത്തി വാഗ്ഗ വാഗ്ഗ ബേസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് രാത്രിയിൽ വെച്ചാണ് ഇയാൾ മരണത്തിന് കീഴടങ്ങിയത്. ലോക്കൽ പോലീസ് തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.