ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം.  (WAToday)
New South Wales

സെൻട്രൽ കോസ്റ്റിലെ റസ്റ്റോറന്റിൽ വൃദ്ധന് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ

എൻട്രൻസിലെ എൻട്രൻസ് റോഡിലെ ഒരു റസ്റ്റോറന്റിൽ ഒന്നിലധികം തവണ കുത്തേറ്റ 63 വയസ്സുള്ള ആളെ പാരാമെഡിക്കുകൾ ചികിത്സിച്ചു.

Safvana Jouhar

ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ കോസ്റ്റിലെ ഒരു റസ്റ്റോറന്റിൽ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. എൻട്രൻസിലെ എൻട്രൻസ് റോഡിലെ ഒരു റസ്റ്റോറന്റിൽ ഒന്നിലധികം തവണ കുത്തേറ്റ 63 വയസ്സുള്ള ആളെ പാരാമെഡിക്കുകൾ ചികിത്സിച്ചു. ഗുരുതരാവസ്ഥയിലുള്ള വൃദ്ധനെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റയാളെ പരിചയമുള്ളതായി കരുതപ്പെടുന്ന 40 വയസ്സുള്ള ഒരാളെ ലോംഗ് ജെട്ടിക്ക് സമീപം അറസ്റ്റ് ചെയ്തു. ഇയാളെ വ്യോങ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് അന്വേഷണം തുടരുന്നു.

SCROLL FOR NEXT