New South Wales

ഷോപ്പിംഗ് സെന്ററിൽ 79-കാരിക്ക് കുത്തേറ്റു; 93-കാരൻ സിഡ്നിയിൽ അറസ്റ്റിൽ

വെള്ളിയാഴ്ച ബ്ലാക്ക്‌ടൗണിലെ പാട്രിക് സ്ട്രീറ്റിലുള്ള (Patrick St) ഷോപ്പിംഗ് സെന്ററിലാണ് സംഭവം നടന്നത്.

Safvana Jouhar

സിഡ്നിയിലെ ബ്ലാക്ക്‌ടൗണിലുള്ള (Blacktown) ഷോപ്പിംഗ് സെന്ററിൽ 79 വയസ്സുള്ള വയോധികയ്ക്ക് ഒന്നിലധികം തവണ കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 93 വയസ്സുള്ള വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ബ്ലാക്ക്‌ടൗണിലെ പാട്രിക് സ്ട്രീറ്റിലുള്ള (Patrick St) ഷോപ്പിംഗ് സെന്ററിലാണ് സംഭവം നടന്നത്. ആയുധധാരിയായ ഒരാൾ അക്രമം നടത്തുന്നുവെന്ന വിവരത്തെത്തുടർന്ന് അടിയന്തര സംരക്ഷണ സേന സ്ഥലത്തെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 79-കാരിയെ പാരാമെഡിക്സ് സംഘം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കടുത്ത പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തിന് ഇരയായ സ്ത്രീക്ക് പരിചയമുള്ളയാളെന്ന് കരുതപ്പെടുന്ന 93-കാരനെ സംഭവസ്ഥലത്തിന് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ബ്ലാക്ക്‌ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രദേശം പോലീസ് പൂർണ്ണമായും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇയാൾക്കെതിരെ കുറ്റപത്രം ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

SCROLL FOR NEXT