64കാരിയായ ഷെമാര വിക്ക്രമനായകെ 2026 നവംബറിൽ വിരമിക്കും. (Leigh Vogel)
New South Wales

മാക്വാരി ഗ്രൂപ്പ് സിഇഒ ഷെമാര വിക്ക്രമനായകെ വിരമിക്കുന്നു

ബാങ്കിന്റെ ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് വിഭാഗം മേധാവി ഗ്രെഗ് വാർഡ് പുതിയ സിഇഒയായി ചുമതലയേൽക്കും.

Safvana Jouhar

മാക്വാരി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഷെമാര വിക്ക്രമനായകെ എട്ട് വർഷത്തെ നേതൃത്വത്തിന് ശേഷം വിരമിക്കുമെന്ന് കമ്പനി അറിയിച്ചു. 64കാരിയായ ഷെമാര വിക്ക്രമനായകെ 2026 നവംബറിൽ 97 ബില്യൺ ഡോളർ മൂല്യമുള്ള ബാങ്കിംഗ് സ്ഥാപനമായ മാക്വാരി ഗ്രൂപ്പിൽ നിന്ന് പടിയിറങ്ങും. ബാങ്കിന്റെ ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് വിഭാഗം മേധാവി ഗ്രെഗ് വാർഡ് പുതിയ സിഇഒയായി ചുമതലയേൽക്കും.

ഏകദേശം 40 വർഷത്തെ കരിയറിൽ മാക്വാരി ഗ്രൂപ്പിന് നൽകിയ നിർണായക സംഭാവനകൾക്ക് ചെയർമാൻ ഗ്ലെൻ സ്റ്റീവൻസ് വിക്ക്രമനായകെയോട് നന്ദി അറിയിച്ചു. വിക്ക്രമനായകെയുടെ നേതൃത്വത്തിൽ കമ്പനി തുടർച്ചയായ വളർച്ച കൈവരിക്കുകയും പുതിയ വിപണികളിലേക്ക് വ്യാപിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെയും അവർ ഫലപ്രദമായി നേരിട്ടെന്നും ആഗോള ഉപഭോക്താക്കൾക്കും സമൂഹങ്ങൾക്കും മാക്വാരി നൽകുന്ന മൂല്യത്തെക്കുറിച്ചുള്ള ബ്രാൻഡ് അംഗീകാരം കൂടുതൽ ശക്തിപ്പെടുത്തിയെന്നും സ്റ്റീവൻസ് വ്യക്തമാക്കി.

SCROLL FOR NEXT