മിച്ചൽ മോസസ് ടീമിലേക്ക് തിരിച്ചെത്തി.  
New South Wales

സ്റ്റേറ്റ് ഓഫ് ഒറിജിൻ രണ്ടാം മത്സരത്തിനുള്ള NSW ബ്ലൂസ് ടീം പ്രഖ്യാപിച്ചു

ജൂൺ 17-ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് രണ്ടാം മത്സരം നടക്കുക.

Safvana Jouhar

സിഡ്നി: സ്റ്റേറ്റ് ഓഫ് ഒറിജിൻ പരമ്പരയിലെ രണ്ടാം മത്സരത്തിനായുള്ള ന്യൂ സൗത്ത് വെയിൽസ് (NSW) ബ്ലൂസ് ടീമിനെ പരിശീലകൻ ലോറി ഡെയ്‌ലി പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് ആദ്യ മത്സരം നഷ്ടമായ മിച്ചൽ മോസസ് ടീമിലേക്ക് തിരിച്ചെത്തി. ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് മുക്തി നേടുന്ന മോസസിന്റെ ഫിറ്റ്നസ് അന്തിമമായി വിലയിരുത്തിയ ശേഷമായിരിക്കും ആദ്യ ഇലവനിൽ ഉൾപ്പെടുത്തുക. അദ്ദേഹം കളിക്കാൻ തയ്യാറായാൽ അഞ്ച്-എട്ടാം നമ്പർ സ്ഥാനത്ത് ഇറങ്ങുമെന്നാണ് പ്രതീക്ഷ.

പരിക്കിൽ നിന്ന് മടങ്ങിയെത്തിയ പെയ്ൻ ഹാസും ടീമിൽ ഇടം നേടി. ഹുക്കർ ബ്ലേക്ക് ബ്രെയ്‌ലിക്ക് പരിക്കേറ്റതിനാൽ പകരം അപി കൊറോസാവുവിനെയും ടീമിൽ ഉൾപ്പെടുത്തി. ഡോൾഫിൻസ് താരമായ ഇസായ കറ്റോവയെ അധിക കവർ താരമായും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 17-ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് രണ്ടാം മത്സരം നടക്കുക.

പ്രഖ്യാപിച്ച 21 അംഗ സ്ക്വാഡിൽ ജെയിംസ് ടെഡെസ്കോ, നാഥൻ ക്ലിയറി, സ്റ്റീഫൻ ക്രൈറ്റൺ, കൊട്ടോണി സ്റ്റാഗ്സ്, ബ്രയാൻ ടോ'ഒ, ഇസാഹ് യിയോ, കാമറൺ മറേ, വിക്ടർ റാഡ്ലി തുടങ്ങിയ പ്രമുഖ താരങ്ങളും ഇടം നേടിയിട്ടുണ്ട്.

ടീം: Mitchell Barnett, Nathan Cleary, Stephen Crichton, Addin Fonua-Blake, Payne Haas, Isaiya Katoa, Api Koroisau, Tolu Koula, Dylan Lucas, Casey McLean, Mitchell Moses, Cameron Murray, Haumole Olakau’atu, Victor Radley, Reece Robson, Kotoni Staggs, Ethan Strange, James Tedesco, Brian To’o, Isaah Yeo, Hudson Young.

SCROLL FOR NEXT