2018 മുതൽ കാണാതായ സിഡ്നി സ്വദേശിനിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു. സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനകൾക്കായി അവശിഷ്ടങ്ങൾ കൈമാറിയിട്ടുണ്ട്. കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ സ്ത്രീയുടേതാണോ എന്ന് സ്ഥിരീകരിക്കാൻ വിദഗ്ധ പരിശോധനകൾ നടത്തിവരികയാണ്.
2018-ൽ കാണാതായ സ്ത്രീയുടെ കേസ് വർഷങ്ങളായി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. പുതിയ കണ്ടെത്തൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പരിശോധനകൾ പൂർത്തിയായ ശേഷം പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം 2018 ഡിസംബറിലാണ് പ്രോസ്‌പെക്റ്റിലുള്ള വീട്ടിൽ നിന്ന് 71 കാരിയായ നാദിർ സെൻസോയിയെ കാണാതാവുന്നത്. 2020 ൽ, അവരുടെ തിരോധാനം കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് 350,000 ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.