CHUTTERSNAP/ Unsplash
New South Wales

കുതിച്ചുയരുന്ന ഇന്ധനവില: മക്കളുടെ പഠനവും കായിക പരിശീലനവും ഉപേക്ഷിക്കാൻ ഗ്രാമീണ കുടുംബങ്ങൾ

ന്യൂ സൗത്ത് വെയ്‌ൽസിലെ വൈറ്റ് ക്ലിഫ്‌സിന് സമീപമുള്ള ഫോർ വെസ്റ്റ് മേഖലയിലെ കുടുംബങ്ങൾ തങ്ങളുടെ മുൻഗണനകൾ മാറ്റിയെഴുതാൻ നിർബന്ധിതരായിരിക്കുകയാണ്.

Elizabath Joseph

/10234575

English Meta Title:

English Meta Description (137 characters):

വൈറ്റ് ക്ലിഫ്‌സ് (ന്യൂ സൗത്ത് വെയ്‌ൽസ്): ആകാശത്തോളം ഉയരുന്ന ഇന്ധനവില ഓസ്‌ട്രേലിയയിലെ വിദൂര ഗ്രാമങ്ങളിലുള്ള കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കുട്ടികളെ സ്കൂളിലെത്തിക്കാനും അത്യാവശ്യ ചികിത്സ തേടാനും പോലും ഇന്ധനമില്ലാത്ത അവസ്ഥയിലാണ് പലരും. ന്യൂ സൗത്ത് വെയ്‌ൽസിലെ വൈറ്റ് ക്ലിഫ്‌സിന് സമീപമുള്ള ഫോർ വെസ്റ്റ് മേഖലയിലെ കുടുംബങ്ങൾ തങ്ങളുടെ മുൻഗണനകൾ മാറ്റിയെഴുതാൻ നിർബന്ധിതരായിരിക്കുകയാണ്.

ഫോർ വെസ്റ്റിലെ ഹന്ന ഹെയ്‌സ് എന്ന വീട്ടമ്മയ്ക്ക് തന്റെ മൂന്ന് മക്കളെ സ്കൂളിലെത്തിക്കാൻ മാത്രം പ്രതിദിനം 120 കിലോമീറ്റർ യാത്ര ചെയ്യേണ്ടതുണ്ട്. സ്കൂൾ ബസ് സൗകര്യമില്ലാത്തതിനാൽ ദിവസം നാല് തവണയാണ് ഇവർ ഈ ദൂരം താണ്ടുന്നത്. ഇന്ധനവില വർദ്ധിച്ചതോടെ ആഴ്ചയിൽ 400 മുതൽ 500 ഡോളർ വരെയാണ് യാത്രാച്ചെലവിനായി മാത്രം ചെലവാകുന്നത്. ഇത് താങ്ങാനാവുന്നതിലും അധികമായതോടെ കുട്ടികളുടെ നേരിട്ടുള്ള അധ്യയനവും കായിക പരിശീലനവും ഒഴിവാക്കി വീട്ടിലിരുന്ന് പഠിപ്പിക്കുന്നതിനെക്കുറിച്ച് (Home schooling) ആലോചിക്കുകയാണ് ഈ കുടുംബം.

ഇന്ധന പ്രതിസന്ധി ആരോഗ്യരംഗത്തെയും ബാധിച്ചിട്ടുണ്ട്. തന്റെ മൂന്ന് വയസ്സുകാരിയായ മകൾക്ക് കടുത്ത പനി ബാധിച്ചപ്പോൾ, അവളെ ആശുപത്രിയിൽ കൊണ്ടുപോകണോ അതോ വിലയേറിയ ഇന്ധനം ലാഭിക്കണോ എന്ന് ചിന്തിക്കേണ്ടി വന്ന സാഹചര്യം ഹന്ന വേദനയോടെ പങ്കുവെച്ചു. സമാനമായ അവസ്ഥയിലാണ് ഓക്വെയ്‌ൽ സ്റ്റേഷനിലെ ഷെൽബി മാന്നിയന്റെ കുടുംബവും. ഭക്ഷണത്തിന് പണം കണ്ടെത്താനായി കുട്ടികളുടെ സ്പോർട്സ് പരിശീലനം നിർത്തിവെക്കാൻ ഇവർ തീരുമാനിച്ചു കഴിഞ്ഞു.

ഗ്രാമീണ മേഖലയിലെ കാർഷിക വ്യവസായത്തെയും ഈ വിലക്കയറ്റം സാരമായി ബാധിക്കുന്നുണ്ട്. ജനങ്ങൾ ടൗണുകളിലേക്ക് വരുന്നത് കുറയ്ക്കുന്നത് പ്രാദേശിക ബിസിനസ്സുകളെയും സ്കൂളുകളുടെ നിലനിൽപ്പിനെയും അപകടത്തിലാക്കും. വരൾച്ചയും മറ്റ് സാമ്പത്തിക പ്രതിസന്ധികളും നേരിടുന്ന ഉൾനാടൻ ഗ്രാമങ്ങൾക്ക് ഇന്ധനവില വർദ്ധനവ് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. തങ്ങളെ അധികൃതർ മറന്നുപോയോ എന്ന ആശങ്കയിലാണ് ഈ ഗ്രാമീണ ജനത.

SCROLL FOR NEXT