സിഡ്‌നിയിൽ ഒരാൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു.  (ഗെറ്റി)
New South Wales

സിഡ്‌നിയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു; അതീവ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

വടക്കൻ സിഡ്‌നിയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു മീസിൽസ് കേസുമായി സമ്പർക്കം പുലർത്തിയിരുന്ന ഒരാളിൽ നിന്നാണ് ഈ പുതിയ കേസ് കണ്ടെത്തിയത്.

Safvana Jouhar

സിഡ്‌നിയിലെ വടക്കൻ ബീച്ചുകളിൽ ഒരാൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതിനെത്തുടർന്ന് അവിടത്തെ നിവാസികൾക്ക് അതീവ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്. വടക്കൻ സിഡ്‌നിയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു മീസിൽസ് കേസുമായി സമ്പർക്കം പുലർത്തിയിരുന്ന ഒരാളിൽ നിന്നാണ് ഈ കേസ് കണ്ടെത്തിയത്. സെപ്റ്റംബർ അവസാനം ഡീ വൈ, മാൻലി എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് പകർച്ചവ്യാധി പിടിപെട്ടിട്ടുണ്ടാവുക എന്നാണ് നിഗമനം.

സെപ്റ്റംബർ 25 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 27 ശനിയാഴ്ച വരെ താഴെ പറയുന്ന സ്ഥലങ്ങളിൽ പോയ ആളുകളോട് രോഗ ലക്ഷണങ്ങൾക്കായി നിരീക്ഷിക്കാൻ ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു:

* ഡീ വൈ ഡിസ്കൗണ്ട് വിറ്റാമിനുകൾ, 2/681 പിറ്റ് വാട്ടർ റോഡ്, ഡീ വൈ: സെപ്റ്റംബർ 25 വ്യാഴാഴ്ച, രാവിലെ 11-11.30 വരെ

* ട്വിസ്റ്റ് എസ്പ്രെസ്സോ & വൈൻ, 23 ഹോവാർഡ് അവന്യൂ, ഡീ വൈ: വ്യാഴം സെപ്റ്റംബർ 25, രാവിലെ 11.20 മുതൽ ഉച്ചയ്ക്ക് 12.30 വരെ

* കെമിസ്റ്റ് വെയർഹൗസ് ഡീ വൈ, 23 ഹോവാർഡ് അവന്യൂ, ഡീ വൈ: വ്യാഴം സെപ്റ്റംബർ 25 ഉച്ചയ്ക്ക് 12 മുതൽ 12.40 വരെ

* വൂൾവർത്ത്സ് ഡീ വൈ, 37 ഹൊവാർഡ് അവന്യൂ, ഡീ വൈ: വ്യാഴം, സെപ്റ്റംബർ 25, ഉച്ചയ്ക്ക് 12.15 മുതൽ 1.30 വരെ

* മെക്സ് & കോ മാൻലി, 30-32 എസ് സ്റ്റെയിൻ, മാൻലി: ശനിയാഴ്ച, സെപ്റ്റംബർ 27, വൈകുന്നേരം 6.30 മുതൽ രാത്രി 8.30 വരെ

അതേസമയം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 18 ദിവസം വരെ എടുത്തേക്കാമെന്ന് നോർത്തേൺ സിഡ്‌നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്റ്റ് ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ഡോ. മൈക്കൽ സ്റ്റാഫ് മുന്നറിയിപ്പ് നൽകി."പനി, കണ്ണുവേദന, ചുമ എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്, തുടർന്ന് മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷം തലയിൽ നിന്നും കഴുത്തിൽ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്ന ചുവന്ന പാടുകളുള്ള ഒരു ചുണങ്ങു പ്രത്യക്ഷപ്പെടുന്നു," മൈക്കൽ സ്റ്റാഫ് ലക്ഷണങ്ങൾ വ്യക്തമാക്കി. കൂടാതെ പൊതുജനങ്ങൾ അവരുടെ വാക്സിനേഷനുകൾ സംബന്ധിച്ച് അറിഞ്ഞിരിക്കണമെന്നും, അഞ്ചാംപനി പകരുന്നത് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹം അവരുടെ വാക്സിനേഷനുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഞങ്ങൾ വീണ്ടും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT