Erin Patterson is photographed in Melbourne. (James Ross/AAP Image via AP)
New South Wales

മഷ്റൂം മർഡേഴ്‌സ്: എറിൻ പാറ്റേഴ്‌സൺ കുറ്റക്കാരനാണെന്ന് കണ്ടെത്തി

Safvana Jouhar

ഓസ്‌ട്രേലിയയിലെ 'മഷ്റൂം മർഡേഴ്‌സ്' കേസിൽ എറിൻ പാറ്റേഴ്‌സൺ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. 50 കാരിയായ എറിൻ പാറ്റേഴ്‌സൺ, മൂന്ന് കൊലപാതക കേസുകളിലും ഒരു കൊലപാതകശ്രമത്തിലും കുറ്റക്കാരിയാണെന്ന് വിക്ടോറിയൻ സുപ്രീം കോടതി ജൂറി കണ്ടെത്തി.

2023 ജൂലൈയിൽ ലിയോംഗാത്തയിൽ നടന്ന ഒരു ഉച്ചഭക്ഷണത്തിൽ നിന്നാണ് കേസ് ആരംഭിച്ചത്. ഉച്ച ഭക്ഷണത്തിൽ അവർ മാരകമായ ഡെത്ത്-ക്യാപ്പ് കൂണുകൾ അടങ്ങിയ ബീഫ് വെല്ലിംഗ്ടൺ അകന്ന് കഴിയുന്ന ഭർത്താവിന്റെ ബന്ധുക്കൾക്ക് നൽകുകയായിരുന്നു. തന്റെ അമ്മായിയമ്മ ഗെയ്ൽ പാറ്റേഴ്‌സൺ, അമ്മായിയപ്പൻ ഡൊണാൾഡ് പാറ്റേഴ്‌സൺ, ഗെയ്‌ലിന്റെ സഹോദരി ഹീതർ വിൽക്കിൻസൺ, അവരുടെ ഭർത്താവ് ഇയാൻ വിൽക്കിൻസൺ എന്നിവർക്ക് വിഷം കലർന്ന ഭക്ഷണം എറിൻ വിളമ്പുകയായിരുന്നു. ഇവരിൽ ഇയാൻ വിൽക്കിൻസൺ മാത്രമാണ് അതിജീവിച്ചത്.

എന്നാൽ ഇവർക്ക് വിഷബാധയേറ്റത് ആകസ്മികമാണെന്നാണ് എറിൽ പാറ്റേഴ്‌സണിൻ്റെ വാദം. എന്നിരുന്നാലും, ബന്ധുക്കളും, മെഡിക്കൽ, ഫോറൻസിക്, കൂൺ വിദഗ്ധരും ഉൾപ്പെടെയുള്ള സാക്ഷികളിൽ നിന്നുള്ള ഒരു മാസത്തെ തെളിവെടുപ്പിന് ശേഷം, തിങ്കളാഴ്ച പ്രോസിക്യൂഷൻ കേസ് അവസനിപ്പിച്ചു. അവർ ഡെത്ത്-ക്യാപ്പ് മഷ്റൂമുകളിൽ ഗവേഷണം നടത്തിയെന്നും ഫുഡ് ഡീഹൈഡ്രേറ്റർ ഉപയോഗിക്കുന്നതിനെക്കുറിച്ച് കള്ളം പറഞ്ഞെന്നും തെളിവുകൾ പരിശോധിച്ചതിന് ശേഷം ജൂറി അവരുടെ വാദം തള്ളിക്കളഞ്ഞു. അവരുടെ മൊഴികളിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടി. അതേസമയം ശിക്ഷ ഇതുവരെ വിധിച്ചിട്ടില്ല.

SCROLL FOR NEXT