New South Wales

എൻഎസ്ഡബ്ല്യു ആരോഗ്യവകുപ്പിൽ വൻ സൈബർ ആക്രമണം; രോഗികളുടെ വിവരങ്ങൾ സുരക്ഷിതം

ഒറ്റപ്പെട്ട സെർവറിനെ ലക്ഷ്യമിട്ടുള്ള സൈബർ ചോർച്ച പ്രധാന സുരക്ഷാ സംഭവമായി പ്രഖ്യാപിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു.

Safvana Jouhar

ന്യൂ സൗത്ത് വെയിൽസ് (NSW) ആരോഗ്യവകുപ്പിൽ വൻ സൈബർ സുരക്ഷാ വീഴ്ച. എന്നാൽ രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും നിലവിൽ അവ അപകടസാധ്യതയിലല്ലെന്നും അധികൃതർ അറിയിച്ചു. എൻഎസ്ഡബ്ല്യു ഹെൽത്തിന്റെ ഒറ്റപ്പെട്ട സെർവറിനെയാണ് സൈബർ ആക്രമണം ബാധിച്ചതെന്ന് സൈബർ സെക്യൂരിറ്റി എൻഎസ്ഡബ്ല്യു വക്താവ് വ്യക്തമാക്കി. സംഭവത്തെ പ്രധാന സുരക്ഷാ വീഴ്ചയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എൻഎസ്ഡബ്ല്യു ആരോഗ്യവകുപ്പിൽ നടന്നതായി സംശയിക്കുന്ന വിവരചോർച്ചയെക്കുറിച്ച് സംസ്ഥാന പൊലീസ് കമാൻഡിന്റെ സൈബർ ക്രൈം സ്ക്വാഡിന് വിവരം ലഭിച്ചു. തുടർന്ന് സ്ട്രൈക്ക് ഫോഴ്സ് സിവിക് (Strike Force Civic) എന്ന പേരിൽ അന്വേഷണം ആരംഭിച്ചു. എൻഎസ്ഡബ്ല്യു ആരോഗ്യവകുപ്പുമായും സൈബർ സെക്യൂരിറ്റി എൻഎസ്ഡബ്ല്യുവുമായും സഹകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ക്രിമിനൽ അന്വേഷണമായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT