തട്ടികൊണ്ടുപോയി 11 ദിവസത്തിന് ശേഷമാണ് ഈ കണ്ടെത്തൽ.  (7 News)
New South Wales

സിഡ്നിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ മുത്തച്ഛനായുള്ള തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തി

രാവിലെ 8 മണിയോടെ വടക്കുപടിഞ്ഞാറൻ സിഡ്‌നിയിലെ പിറ്റ് ടൗണിലുള്ള ഒരു ഗോൾഫ് ക്ലബ്ബിന് സമീപം മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

Safvana Jouhar

തെറ്റായ തിരിച്ചറിയൽ കേസിൽ തട്ടിക്കൊണ്ടുപോയ വൃദ്ധനായ മുത്തച്ഛനെ കണ്ടെത്താനുള്ള തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ വടക്കുപടിഞ്ഞാറൻ സിഡ്‌നിയിലെ പിറ്റ് ടൗണിലുള്ള ഒരു ഗോൾഫ് ക്ലബ്ബിന് സമീപം മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഫെബ്രുവരി 13 ന് നോർത്ത് റൈഡിലെ വീട്ടിൽ നിന്ന് അദ്ദേഹത്തെ തട്ടികൊണ്ടുപോയി 11 ദിവസത്തിന് ശേഷമാണ് ഈ കണ്ടെത്തൽ. അതേസമയം തുടർനടപടികൾക്കായി ഗോൾഫ് ക്ലബ്ബിന്റെ ഒറ്റപ്പെട്ട ഒരു ഭാഗത്ത് അവശിഷ്ടങ്ങളുടെ സമീപം രണ്ട് ഡസനോളം ഉദ്യോഗസ്ഥരും ഒരു പോലീസ് ടെന്റും തയ്യാറാക്കിയിട്ടുണ്ട്.

എന്നിരുന്നാലും, മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ തെക്ക് ഡ്യൂറലിലെ ഒരു ഉപേക്ഷിക്കപ്പെട്ട വീട് തട്ടികൊണ്ടുപോയതിന് ശേഷം അദ്ദേഹത്തെ തടവിലാക്കാൻ ഉപയോ​ഗിച്ചതാക്കാമെന്ന് കരുതപ്പെടുന്നു. വാരാന്ത്യത്തിൽ പോലീസ് ഈ വീട് അരിച്ചുപെറുക്കി, ഒരു കഷണം കാർപെറ്റ് ഉൾപ്പെടെയുള്ള തെളിവുകൾ കൊണ്ടുപോകുന്നത് കണ്ടു. ഗ്ലെനോറിയിലെ ഇടതൂർന്ന കുറ്റിക്കാടുകളിൽ ഒരു വെള്ളി ടൊയോട്ട കൊറോള സമീപത്ത് കണ്ടെത്തിയതിനെ തുടർന്ന് വാരാന്ത്യത്തിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരും ഡോഗ് സ്ക്വാഡും പോലീസ് ഹെലികോപ്റ്ററും ചേർന്ന് പരിശോധന നടത്തിയിരുന്നു. ബാഗ്സാരിയനെ തട്ടിക്കൊണ്ടുപോയതിന് ദിവസങ്ങൾക്ക് ശേഷം വെസ്റ്റ്മീഡിൽ നിന്ന് കണ്ടെത്തിയ രണ്ട് കത്തിയ കാറുകളിൽ ഒന്നാണ് ടൊയോട്ട. ബാഗ്സാരിയനും ഡ്യൂറലിന്റെ വീടും തമ്മിൽ ഇതിന് ബന്ധമുണ്ടെന്ന് ഫോറൻസിക് തെളിവുകൾ ഉണ്ടായിരുന്നു. ദിവസേനയുള്ള മരുന്നുകൾ ഇല്ലാതെ ബാഗ്സാരിയന്റെ ജീവൻ അപകടത്തിലാകുമെന്ന് അധികൃതർ നേരത്തെ പറഞ്ഞിരുന്നു, "പ്രതീക്ഷ മങ്ങുകയായിരുന്നു" എന്ന് ഡിറ്റക്ടീവ് ആക്ടിംഗ് സൂപ്രണ്ട് ആൻഡ്രൂ മാർക്ക്സ് മുമ്പ് സമ്മതിച്ചിരുന്നു. "അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ഞങ്ങൾക്ക് വലിയ ആശങ്കകളുണ്ട്, പക്ഷേ അദ്ദേഹത്തെ ജീവനോടെ കണ്ടെത്താനുള്ള ശ്രമം ഞങ്ങൾ ഉപേക്ഷിക്കില്ല" എന്ന് അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. എന്തെങ്കിലും വിവരങ്ങൾ ഉള്ളവർ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT