പ്രതീകാത്മക ചിത്രം  
New South Wales

കുട്ടികളുടെ മുഖത്ത് അടിച്ച സംഭവം; ചൈൽഡ്‌കെയർ ജീവനക്കാരന് ജാമ്യം

പനാനിയ മോണ്ടിസോറി അക്കാദമിയിൽ വെള്ളിയാഴ്ച ഉറക്കസമയത്ത് ജയേന്ദ്ര ഷാഹി രണ്ട് കുട്ടികളുടെ മുഖത്ത് അടിച്ചതായി ആരോപിക്കപ്പെടുന്നു.

Safvana Jouhar

സിഡ്‌നിയിലെ ഒരു കേന്ദ്രത്തിൽ രണ്ട് കുട്ടികളുടെ മുഖത്ത് അടിച്ചുവെന്ന കേസിൽ ഒരു ചൈൽഡ്‌കെയർ ജീവനക്കാരനെ കസ്റ്റഡിയിൽ നിന്ന് റിലീസായി. പനാനിയ മോണ്ടിസോറി അക്കാദമിയിൽ വെള്ളിയാഴ്ച ഉറക്കസമയത്ത് ജയേന്ദ്ര ഷാഹി രണ്ട് കുട്ടികളുടെ മുഖത്ത് അടിച്ചതായി ആരോപിക്കപ്പെടുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി. കോടതിയിൽ വാദം കേട്ടതിന് ശേഷം ജാമ്യത്തിലിറങ്ങി. ഇയാൾ ചൈൽഡ്‌കെയർ സെന്ററിലും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. കൂടാതെ ജയേന്ദ്ര ഷാഹി പാസ്‌പോർട്ട് സമർപ്പിക്കണം. അതേസമയം "സംഭവത്തിൽ അധ്യാപകനെ മാറ്റി നിർത്തിയെന്നും വിഷയം പോലീസിനെയും റെഗുലേറ്ററി അതോറിറ്റിയെയും അറിയിക്കുന്നതുൾപ്പെടെ ഉടനടി നടപടി സ്വീകരിച്ചു. അതിനുശേഷം ഞങ്ങൾ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു"- എന്ന് മോണ്ടിസോറി അക്കാദമി പറഞ്ഞു.

SCROLL FOR NEXT