"ദ്വിതീയ ഫെർമെന്റേഷൻ" മൂലമാണ് ഈ പ്രശ്നം ഉണ്ടായത് (Loophole Brewing Company)
New South Wales

അമിതമായ അളവിൽ ആൽക്കഹോൾ; ബിയർ തിരിച്ചുവിളിച്ചു

അഞ്ച് ലിറ്റർ പസഫിക് ആലിന്റെ പാർട്ടി കെ​ഗനിൽ ലേബലിൽ അച്ചടിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്ന് ലൂഫോൾ ബ്രൂയിംഗ് കമ്പനി മുന്നറിയിപ്പ് നൽകി.

Safvana Jouhar

കോസ്റ്റ്‌കോ ഷെൽഫുകളിൽ ഉണ്ടായിരുന്ന ഒരു ജനപ്രിയ പാർട്ടി സൈസ് ബിയർ അമിതമായ അളവിൽ മദ്യം കലർന്നതിനാൽ തിരിച്ചുവിളിച്ചു. Pkd 13/10/25 BB 13/10/26, Pkd 15/10/25 BB 15/10/26 എന്നീ തീയതികൾ അടയാളപ്പെടുത്തിയ അഞ്ച് ലിറ്റർ പസഫിക് ആലിന്റെ പാർട്ടി കെ​ഗനിൽ ലേബലിൽ അച്ചടിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്ന് ലൂഫോൾ ബ്രൂയിംഗ് കമ്പനി മുന്നറിയിപ്പ് നൽകി. "ദ്വിതീയ ഫെർമെന്റേഷൻ" മൂലമാണ് ഈ പ്രശ്നം ഉണ്ടായത്, അതായത് ബിയർ പായ്ക്ക് ചെയ്തതിനു ശേഷവും ക്യാനിനുള്ളിൽ അത് പുളിച്ചുകൊണ്ടിരുന്നു. അതിനാൽ ഇപ്പോൾ അധിക മദ്യവും കാർബണേഷനും അടങ്ങിയിരിക്കുന്നു. ഇത് ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.

ബാധിക്കപ്പെട്ട ഉൽപ്പന്നം NSW, ഓസ്‌ട്രേലിയൻ തലസ്ഥാന പ്രദേശം, വിക്ടോറിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കോസ്റ്റ്‌കോ സ്റ്റോറുകളിൽ വിറ്റഴിച്ചിട്ടുണ്ട്. ഉൽപ്പന്നം വാങ്ങിയ ആരും അത് കുടിക്കുകയോ തുറക്കുകയോ ചെയ്യരുതെന്നും സുരക്ഷിതമായി അത് സംസ്‌കരിക്കണമെന്നും അഭ്യർത്ഥിക്കുന്നു. സുരക്ഷിതമായ നിർമാർജന നിർദ്ദേശങ്ങൾക്കും റീഇംബേഴ്‌സ്‌മെന്റിനും ലൂഫോൾ ബ്രൂയിംഗ് കമ്പനിയെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കൂടാതെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളവർ വൈദ്യോപദേശം തേടണമെന്ന് കമ്പനി നിർദേശിക്കുന്നു.

SCROLL FOR NEXT