ബാർനബി ജോയ്‌സ്  (Photograph: Steven Saphore/AAP)
New South Wales

ബാർനബി ജോയ്‌സ് നാഷണൽസ് വിടുന്നു

നാഷണൽസിൽ നിന്ന് വേർപിരിയാനുള്ള തീരുമാനം നയപരമായ വ്യത്യാസങ്ങൾ മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

Safvana Jouhar

വൺ നേഷനിലേക്കുള്ള കൂറുമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, മുൻ ഉപപ്രധാനമന്ത്രിയും പാർട്ടി നേതാവുമായ ബാർനബി ജോയ്‌സ് നാഷണൽസ് വിടുന്നെന്ന് വ്യക്തമാക്കി. ജോയ്‌സ് ഈ നീക്കം സ്ഥിരീകരിച്ചില്ലെങ്കിലും, നാഷണൽസിൽ നിന്ന് വേർപിരിയാനുള്ള തീരുമാനം നയപരമായ വ്യത്യാസങ്ങൾ മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. "കാൻബറയിലെ നാഷണൽസിന്റെ നേതൃത്വവുമായുള്ള എന്റെ ബന്ധം നിർഭാഗ്യവശാൽ, ചില വിവാഹങ്ങളിലേത് പോലെ, പരിഹരിക്കാനാകാത്തവിധം തകർന്നിരിക്കുന്നു," അദ്ദേഹം ഒരു പ്രസ്താവനയിൽ പറഞ്ഞു. പാർലമെന്റിലെ തന്റെ നിലവിലെ കാലാവധി പൂർത്തിയാക്കുമെന്നും എന്നാൽ ഇപ്പോൾ സ്വതന്ത്രനായി ഇരിക്കുമെന്നും ജോയ്‌സ് പറഞ്ഞു. "അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള എല്ലാ ഓപ്ഷനുകളും പരിഗണിക്കാൻ എനിക്ക് ഇപ്പോൾ സ്വാതന്ത്ര്യമുണ്ട്," അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ ന്യൂ ഇംഗ്ലണ്ടിലെ തന്റെ സീറ്റിലേക്ക് മത്സരിക്കില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനം, നെറ്റ് സീറോ ടാർഗെറ്റുകൾ തുടങ്ങിയ നയങ്ങളിൽ ജോയ്‌സ് നാഷണൽസുമായി വിയോജിപ്പായിരുന്നു. അവ പ്രാദേശിക സമൂഹങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞു. 58 കാരനായ അദ്ദേഹം 1995 മുതൽ നാഷണൽസിൽ അംഗമാണ്. 2016 ൽ നാഷണൽസ് നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ഉപപ്രധാനമന്ത്രിയായി.

SCROLL FOR NEXT