സിംഗ്ടെൽ ഗ്രൂപ്പ് സിഇഒ യുവാൻ കുവാൻ മൂൺ ഈ ആഴ്ച ഓസ്‌ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് മന്ത്രിയെ കാണും. Photo Credit: REUTERS
New South Wales

ഒപ്‌റ്റസിൻ്റെ അടിയന്തര കോൾ സേവനങ്ങളിൽ വീണ്ടും തടസ്സം

പുലർച്ചെ 3:00 നും ഉച്ചയ്ക്ക് 12:20 നും ഇടയിൽ ഏകദേശം 4,500 ഉപഭോക്താക്കൾക്ക് ട്രിപ്പിൾ-സീറോയിലേക്ക് കണക്റ്റുചെയ്യാൻ കഴിഞ്ഞില്ല.

Safvana Jouhar

രാജ്യവ്യാപകമായി ഉണ്ടായ തടസ്സം സുരക്ഷാ ആശങ്കകൾ ഉയർത്തി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ടെലികമ്മ്യൂണിക്കേഷൻ ദാതാവായ ഒപ്റ്റസിന്റെ അടിയന്തര കോൾ സേവനങ്ങളിൽ വീണ്ടും തടസ്സം നേരിട്ടു. വോളോങ്കോങ്ങിനടുത്തുള്ള ഡാപ്റ്റോയിലെ ഒരു മൊബൈൽ ടവറിലാണ് ഏറ്റവും പുതിയ തകരാർ സംഭവിച്ചത്. പുലർച്ചെ 3:00 നും ഉച്ചയ്ക്ക് 12:20 നും ഇടയിൽ ഏകദേശം 4,500 ഉപഭോക്താക്കൾക്ക് ട്രിപ്പിൾ-സീറോയിലേക്ക് കണക്റ്റുചെയ്യാൻ കഴിഞ്ഞില്ല.ആംബുലൻസ് സഹായം വേണ്ടയാൾ ഉൾപ്പെടെ ഒമ്പത് അടിയന്തര കോളുകൾ പരാജയപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.

സിംഗപ്പൂർ ടെലികമ്മ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ രണ്ടാം നമ്പർ ടെലികോം കമ്പനിയിലെ തടസ്സങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയൻ സർക്കാർ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂർ ഗ്രൂപ്പ് സിഇഒ യുവാൻ കുവാൻ മൂൺ ഈ ആഴ്ച ഓസ്‌ട്രേലിയയിലെ കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസിനെ കാണാൻ പദ്ധതിയിടുന്നുവെന്ന് മന്ത്രിയുടെ ഓഫീസ് വക്താവ് പറഞ്ഞു. ഒപ്റ്റസ് ചെയർമാൻ ജോൺ ആർതർ, സിഇഒ സ്റ്റീഫൻ റൂ എന്നിവരോടൊപ്പം യുവാൻ വെൽസിനെ കാണുമെന്ന് സിംഗ്ടെൽ പറഞ്ഞു. "സിങ്‌ടെൽ ഈ വിഷയം ഗൗരവമായി കാണുന്നു, ഒപ്റ്റസ് പ്രശ്നം പരിഹരിക്കുന്നതിന് ഓസ്‌ട്രേലിയൻ സർക്കാരിനോടും അധികാരികളോടും പൂർണ്ണ സഹകരണം നൽകും," എന്ന് വക്താവ് അറിയിച്ചു.സിഡ്‌നിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ (62 മൈൽ) തെക്ക്, ഡാപ്റ്റോയിലെ മൊബൈൽ ഫോൺ ടവർ സൈറ്റ് തകരാർ സംഭവിച്ചെന്നും ഞായറാഴ്ച രാവിലെ അടിയന്തര കോളുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെട്ടതായും 4,500 പേരെ ബാധിച്ചതായും ഒപ്റ്റസ് തിങ്കളാഴ്ച പറഞ്ഞു. പൊലീസുമായി ബന്ധപ്പെട്ട് അടിയന്തര സേവനങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ച എല്ലാ കോളർമാരും സുരക്ഷിതരാണെന്ന് കമ്പനി സ്ഥിരീകരിച്ചു.

SCROLL FOR NEXT