15 മില്യൺ ഡോളറിന്റെ ഓസ് ലോട്ടോ വിജയി ആര്?  (Supplied)
New South Wales

15 മില്യൺ ഡോളറിന്റെ ഓസ് ലോട്ടോ വിജയി ആര്? വിജയിയെ അന്വേഷിക്കുന്നു

വിജയിച്ച ടിക്കറ്റ് എടുത്ത ഗ്രീൻഹിൽസ് ന്യൂസ് ഏജൻസിയിൽ നിന്ന് ടിക്കറ്റ് വാങ്ങിയ എല്ലാവരോടും അവരുടെ നമ്പറുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

Safvana Jouhar

15 മില്യൺ ഡോളറിന്റെ ഓസ് ലോട്ടോ വിജയിയായ ന്യൂ സൗത്ത് വെയിൽസ് സ്വദേശിയെ ഇതുവരെ കണ്ടെത്താനായില്ല. ഈസ്റ്റ് മെയ്റ്റ്‌ലാൻഡിലെ ഗ്രീൻഹിൽസ് ന്യൂസ് ഏജൻസിയിൽ നിന്നാണ് വിജയിച്ച ടിക്കറ്റ് വാങ്ങിയത്. പക്ഷെ വിജയി ഇതുവരെ സ്വമേധയാ പൊതുജനമധ്യത്തിലേക്ക് വന്നിട്ടില്ല. ടിക്കറ്റ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ലോട്ടറി ഉദ്യോഗസ്ഥർക്ക് ആ വ്യക്തിയെ നേരിട്ട് ബന്ധപ്പെടാനും സാധിക്കുന്നില്ല. 44, 46, 39, 34, 7, 15, 3 എന്നിവയായിരുന്നു വിജയിച്ച നമ്പറുകൾ, കൂടാതെ 24, 19, 13 എന്നിവ അനുബന്ധ നമ്പറുകളായിരുന്നു. ഗ്രീൻഹിൽസ് ന്യൂസ് ഏജൻസിയിൽ നിന്ന് ടിക്കറ്റ് വാങ്ങിയ എല്ലാവരോടും അവരുടെ നമ്പറുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT