നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം MAustralia Events
Australia

നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം ഒക്ടോബർ 18-19 തിയതികളിൽ, മുഖ്യാതിഥി നടൻ മധുപാൽ

നടൻ സന്തോഷ് കീഴാറ്റൂരിന്‍റെ ഏകപാത്ര നാടകം ‘പെൺനടൻ’ എന്ന പ്രശസ്ത നാടകം അരങ്ങിൽ അവതരിപ്പിക്കും.

Elizabath Joseph

സിഡ്നി: ഓസ്ട്രേലിയയിലെ മലയാളികളുടെ പ്രമുഖ സാംസ്കാരിക സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ നാലാമത് ദേശീയ സമ്മേളനം സിഡ്നിയിൽ നടക്കും. ഒക്ടോബർ 18, 19 തീയതികളിലാണ് സമ്മേളനം. 18-ാം തീയതി ശനിയാഴ്ച 5 മണിക്ക് നടക്കുന്ന 'അരങ്ങ്' കലാസാംസ്കാരിക സമ്മേളനത്തിൽ നടനും സംവിധായകനുമായ ശ്രീ. മധുപാൽ മുഖ്യാതിഥിയായി പങ്കെടുക്കും.

നടൻ സന്തോഷ് കീഴാറ്റൂരിന്‍റെ ഏകപാത്ര നാടകം ‘പെൺനടൻ’ എന്ന പ്രശസ്ത നാടകം അരങ്ങിൽ അവതരിപ്പിക്കും. നവോദയ അഭിനയപ്പന്തൽ തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം, നവോദയ മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമാല,, നാടകത്തോടൊപ്പം സിഡ്നിയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന നാടകമടക്കമുള്ള വിവിധ കലാപരിപാടികളും ഉണ്ട്. കൂടാതെ, ഇങ്ക് ആൻഡ് ഇമാജിനേഷൻ എന്ന പേരിൽ സാഹിത്യം, ഫൈൻ ആട്സ് മത്സരങ്ങളും സംഘടിപ്പിക്കും.

ഒക്ടോബർ 18 വ്യാഴാഴ്ച വൈകിട്ട് 5.00 മണിക്ക് സിഡ്നി ലിവർപൂർ പവർഹൗസ് ആർട്ട് സെന്‍ററിൽ അരങ്ങ് 2025 ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് റോയ് വർഗീസ്- 0405 273014, 0410 364247

SCROLL FOR NEXT