Australia

നവോദയ ഓസ്‌ട്രേലിയ ലോകകപ്പ് പ്രവചനമത്സര വിജയികളെ പ്രഖ്യാപിച്ചു;സമ്മാനദാനം സിഡ്‌നി ഓണാഘോഷ വേദിയിൽ

ഓസ്‌ട്രേലിയയിലുടനീളമുള്ള ധാരാളം പ്രവാസി കായികപ്രേമികളാണ് മത്സരത്തിൽ പങ്കെടുത്തത്. കൃത്യമായ പ്രവചനങ്ങളിലൂടെ ഏറ്റവുമധികം പോയിന്റുകൾ നേടിയാണ് വിജയികൾ അർഹരായത്.

Elizabath Joseph

സിഡ്‌നി: ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തി സമാപിച്ച 2026 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നവോദയ ഓസ്‌ട്രേലിയ സംഘടിപ്പിച്ച 'മെഗാ ഫിഫ വേൾഡ് കപ്പ് പ്രെഡിക്ഷൻ കോൺടസ്റ്റ്' വിജയികളെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലുടനീളമുള്ള ധാരാളം പ്രവാസി കായികപ്രേമികളാണ് മത്സരത്തിൽ പങ്കെടുത്തത്. കൃത്യമായ പ്രവചനങ്ങളിലൂടെ ഏറ്റവുമധികം പോയിന്റുകൾ നേടിയാണ് വിജയികൾ അർഹരായത്.

ഒന്നാം സമ്മാനമായ 125 ഓസ്‌ട്രേലിയൻ ഡോളറിന് സുജിത് പാറപ്പറമ്പത്ത്‌ അർഹനായി. 75 ഡോളർ അടങ്ങുന്ന രണ്ടാം സമ്മാനം രാമകൃഷ്ണൻ കൃഷ്ണമൂർത്തി സ്വന്തമാക്കിയപ്പോൾ, 50 ഡോളർ വീതമുള്ള മൂന്നാം സമ്മാനം മാധവ് രാജേഷ് നായർ, ആനന്ദ് നാരായണൻ എന്നിവർ പങ്കിട്ടു.

വിജയികൾക്കുള്ള സമ്മാനദാനം 2026 ആഗസ്റ്റ് 2 ഞായറാഴ്ച നടക്കുന്ന 'നവോദയ സിഡ്‌നി ഓണം 2026' ആഘോഷ വേദിയിൽ വെച്ച് നിർവ്വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു. റീജന്റ്സ് പാർക്ക് ടെമ്പിൾ ഹാളിൽ (Regents Park Temple Hall) വെച്ചാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വിഭവസമൃദ്ധമായ ഓണസദ്യ, വർണ്ണാഭമായ സാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവയോടെ അരങ്ങേറുന്ന ഓണാഘോഷത്തിൽ പങ്കെടുക്കാനും പ്രെഡിക്ഷൻ മത്സര വിജയികളെ ആദരിക്കുന്നതിന് സാക്ഷ്യം വഹിക്കാനും എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി നവോദയ ഭാരവാഹികൾ വ്യക്തമാക്കി.

SCROLL FOR NEXT