മൊബൈൽ ഫോൺ ഉപയോഗം മസ്തിഷ്കാർബുദത്തിന് കാരണമാകില്ല 
Australia

മൊബൈൽ ഫോൺ ഉപയോഗം മസ്തിഷ്കാർബുദത്തിന് കാരണമാകില്ല; വ്യാജ പ്രചാരണങ്ങളെ തള്ളി പത്തുവർഷത്തെ ഗവേഷണ ഫലം

ദീർഘകാലമായി ഫോൺ ഉപയോഗിക്കുന്നവരിലും മസ്തിഷ്കത്തിലോ തലയിലോ കഴുത്തിലോ കാൻസർ നിരക്ക് വർദ്ധിച്ചതായി ഡാറ്റകളിൽ തെളിഞ്ഞിട്ടില്ലെന്നും ഗവേഷകർ

Elizabath Joseph

മെൽബൺ: മൊബൈൽ ഫോണിന്റെ അമിത ഉപയോഗം മസ്തിഷ്കാർബുദത്തിന് കാരണമാകുമെന്ന കാലങ്ങളായുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പുതിയ പഠനം. ഓസ്‌ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസി (ARPANSA) പത്ത് വർഷത്തോളം നടത്തിയ സമഗ്രമായ പഠനത്തിലാണ് ഈ നിർണായക കണ്ടെത്തൽ. പഠന റിപ്പോർട്ട് പ്രശസ്തമായ 'ഓസ്‌ട്രേലിയൻ ആൻഡ് ന്യൂസിലാൻഡ് ജേർണൽ ഓഫ് പബ്ലിക് ഹെൽത്തിൽ' പ്രസിദ്ധീകരിച്ചു.

മൊബൈൽ ഫോണുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങൾക്ക് (Radiofrequency Electromagnetic Waves) കാൻസറിന് കാരണമാകുന്ന തരത്തിൽ കോശങ്ങളെ നശിപ്പിക്കാനുള്ള ശേഷിയില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. എക്സ്-റേ പോലുള്ള റേഡിയേഷനുകളിൽ നിന്ന് വ്യത്യസ്തമായി വളരെ കുറഞ്ഞ ഊർജ്ജമുള്ള തരംഗങ്ങളാണ് ഫോണുകളിൽ ഉപയോഗിക്കുന്നത്. ദീർഘകാലമായി ഫോൺ ഉപയോഗിക്കുന്നവരിലും മസ്തിഷ്കത്തിലോ തലയിലോ കഴുത്തിലോ കാൻസർ നിരക്ക് വർദ്ധിച്ചതായി ഡാറ്റകളിൽ തെളിഞ്ഞിട്ടില്ലെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. അതേസമയം, അപസ്മാരം, കാഴ്ച മങ്ങൽ, മാറാത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ന്യൂറോ വിദഗ്ദ്ധനെ കണ്ട് സി.ടി സ്‌കാൻ, എം.ആർ.ഐ എന്നിവയിലൂടെ രോഗനിർണ്ണയം നടത്തേണ്ടത് അത്യാവശ്യമാണെന്നും പഠനം ഓർമ്മിപ്പിക്കുന്നു.

SCROLL FOR NEXT