മെറ്റ  
Australia

വർഗ്ഗീയ-വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് പണം നൽകി ഫേസ്ബുക്ക്; അന്വേഷണ റിപ്പോർട്ട് പുറത്ത്

ഉപഭോക്താക്കളെ പ്രകോപിപ്പിക്കുന്ന വിദ്വേഷ സന്ദേശങ്ങൾക്ക് ഡിജിറ്റൽ വിപണിയിൽ കൂടുതൽ റീച്ചും എൻഗേജ്‌മെന്റും ലഭിക്കുമെന്നതിനാലാണ് ഇത്തരക്കാർക്ക് മെറ്റ ഇൻവിറ്റേഷൻ അടിസ്ഥാനത്തിൽ പണം നൽകുന്നതെന്ന് ഗവേഷകർ

Elizabath Joseph

മെൽബൺ: വംശീയധിക്ഷേപങ്ങളും വ്യാജപ്രചാരണങ്ങളും നടത്തുന്ന തീവ്രവലതുപക്ഷ കണ്ടന്റ് ക്രിയേറ്റർമാർക്ക് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ 'മെറ്റ' (Meta) സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ഓസ്‌ട്രേലിയയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ തീവ്രവലതുപക്ഷ ആക്ടിവിസ്റ്റ് ഹ്യൂഗോ ലെനൻ ഉൾപ്പെടെയുള്ളവർക്ക് ഫേസ്ബുക്കിന്റെ 'കണ്ടന്റ് മോണിറ്റൈസേഷൻ' പദ്ധതിയിലൂടെ ക്രമമായി പണം ലഭിക്കുന്നുണ്ടെന്ന് 'എ.ബി.സി ന്യൂസ് വെരിഫൈ' (ABC NEWS Verify) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

നിയോ-നാസി അനുഭാവമുള്ള മാധ്യമങ്ങൾ, ആന്റി-വാക്സിൻ ഗ്രൂപ്പുകൾ, കുടിയേറ്റ വിരുദ്ധ പ്രചാരകർ എന്നിവരുടെ പേജുകളും മെറ്റയുടെ സാമ്പത്തിക പങ്കാളിത്ത പദ്ധതിയിലുണ്ട്. ഉപഭോക്താക്കളെ പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള വിദ്വേഷ സന്ദേശങ്ങൾക്ക് ഡിജിറ്റൽ വിപണിയിൽ കൂടുതൽ റീച്ചും എൻഗേജ്‌മെന്റും ലഭിക്കുമെന്നതിനാലാണ് ഇത്തരക്കാർക്ക് മെറ്റ ഇൻവിറ്റേഷൻ അടിസ്ഥാനത്തിൽ പണം നൽകുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പൊതു മാനദണ്ഡങ്ങൾ ലംഘിക്കുന്ന പേജുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാറുണ്ടെന്നും, വിദ്വേഷ സന്ദേശങ്ങളും ശാരീരിക ആക്രമണങ്ങൾക്ക് വഴിവെക്കുന്ന ഉള്ളടക്കങ്ങളും തമ്മിൽ വേർതിരിച്ചു കാണണമെന്നുമാണ് മെറ്റ നൽകുന്ന വിശദീകരണം.

SCROLL FOR NEXT