ഗ്ലോബ്‌ട്രോട്ടർ പരിപാടിയിൽ പങ്കെടുക്കാൻ മാത്രമായി മഹേഷ് ബാബു ആരാധകൻ സഞ്ചരിച്ചത് ആറായിരത്തിലധികം കിലോമീറ്റർ. ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്ന് ഹൈദരാബാദിലേക്ക് എത്തിയ ആരാധകൻ ഇന്‍റർനെറ്റിൽ പ്രശംസകളേറ്റുവാങ്ങി.
നവംബർ 15 ന് നടന്ന ഗ്ലോബ് ട്രോട്ടർ ഇവന്റിനായി പർത്തിൽ നിന്ന് ഹൈദരാബാദിലേക്കുള്ള 6,817 കിലോമീറ്റർ ദീർഘയാത്ര നടത്തിയ ഈ ആരാധകന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായി. ആദ്യം ഒരു ലളിതമായ സോഷ്യൽ മീഡിയ പോസ്റ്റായി തുടങ്ങിയതാണെങ്കിലും പിന്നീട് അത് വൻ ശ്രദ്ധ നേടിയതോടൊപ്പം, പാൻ-ഇന്ത്യൻ താരമായ മഹേഷ് ബാബുവിന്റെ ആഗോള ആരാധകവർക്കുള്ള തെളിവായി മാറി.
“12 മണിക്കൂർ വിമാന യാത്രയ്ക്കും പെർത്തിലെ തെരുവുകളിൽ നിന്ന് ആർഎഫ്‌സി ഹൈദരാബാദിലേക്ക് 6817 കിലോമീറ്റർ സഞ്ചരിച്ചതിനും ശേഷം. #ജയ്ബാബു എന്നാണ് ആരാധകൻ എക്സിൽ കുറിച്ചത്. ഒരു തെലുങ്ക് വ്യക്തിക്ക് മാത്രമേ ആ വലിയ വികാരം അനുഭവിക്കാൻ കഴിയൂ എന്ന് എസ്.എസ്. രാജമൗലിയുടെ മകൻ കാർത്തികേയ തെലുങ്കിൽ എക്സ് പോസ്റ്റിന് മറുപടി നൽകി