പുതിയ എഐ മാനദണ്ഡങ്ങളുമായി ഓസ്‌ട്രേലിയ  
Australia

രഹസ്യ റെക്കോർഡിംഗ് തടയാൻ സ്മാർട്ട് ഗ്ലാസുകൾക്ക് വിലക്ക്; പുതിയ എഐ മാനദണ്ഡങ്ങളുമായി ഓസ്‌ട്രേലിയ

ആളുകൾ അറിയാതെ വീഡിയോകളും വിവരങ്ങളും രഹസ്യമായി പകർത്താൻ ശേഷിയുള്ള ഇത്തരം ധരിക്കാവുന്ന ഉപകരണങ്ങളുടെ ഉപയോഗം പൊതുമേഖലാ സ്ഥാപനങ്ങളിൽ നിരോധിക്കുന്നതിനെക്കുറിച്ച് കമ്മീഷനോട് ധനമന്ത്രി റിപ്പോർട്ട് തേടി.

Elizabath Joseph

കാൻബറ: വ്യക്തിഗത സ്വകാര്യതയും ദേശീയ സുരക്ഷയും മുൻനിർത്തി സർക്കാർ ഓഫീസുകളിൽ സ്മാർട്ട് ഗ്ലാസുകൾക്ക് (Smart glasses) സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഓസ്‌ട്രേലിയൻ ഭരണകൂടം ആലോചിക്കുന്നു. ആളുകൾ അറിയാതെ വീഡിയോകളും വിവരങ്ങളും രഹസ്യമായി പകർത്താൻ ശേഷിയുള്ള ഇത്തരം ധരിക്കാവുന്ന ഉപകരണങ്ങളുടെ ഉപയോഗം പൊതുമേഖലാ സ്ഥാപനങ്ങളിൽ നിരോധിക്കുന്നതിനെക്കുറിച്ച് ഓസ്‌ട്രേലിയൻ പബ്ലിക് സർവീസ് കമ്മീഷനോട് ധനമന്ത്രി കാറ്റി ഗല്ലാഗർ റിപ്പോർട്ട് തേടി. പൊതുമേഖലാ ജീവനക്കാർക്ക് മാതൃകാപരമായ സുരക്ഷാ നിർദ്ദേശങ്ങൾ കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം, രാജ്യത്തെ വൻകിട ഡാറ്റാ സെന്ററുകൾക്കും അത്യാധുനിക ഫ്രോണ്ടിയർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ പരിശീലിപ്പിക്കുന്നതിനുമായി സമഗ്രമായ ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള ചർച്ചകൾക്കും സർക്കാർ തുടക്കമിട്ടു. ഊർജ്ജ ഉപഭോഗം, ജല ഉപയോഗം, സുരക്ഷ, സുതാര്യത എന്നിവയിൽ കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പുതിയ നിയമം അടുത്ത വർഷം ആദ്യം പാർലമെന്റിൽ അവതരിപ്പിക്കും. സാങ്കേതിക വികസനവുമായി ബന്ധപ്പെട്ട് പ്രമുഖ ടെക് കമ്പനി മേധാവികളുമായി ചർച്ച നടത്തുന്നതിനായി പ്രധാനമന്ത്രി ആന്റണി ആൽബനീസ് യുഎസിലേക്ക് യാത്ര തിരിക്കും.

SCROLL FOR NEXT