ജിം ജെഫറീസ്  rollingstone
Australia

ജിം ജെഫറീസ് ഓസ്‌ട്രേലിയൻ പര്യടനം പ്രഖ്യാപിച്ചു; ജൂലൈ മുതൽ വിവിധ നഗരങ്ങളിൽ ചിരിവിരുന്ന്

ഇത്തവണ പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന വലിയ വേദികളിലാണ് ഷോകൾ ക്രമീകരിച്ചിരിക്കുന്നത്

Elizabath Joseph

ലോകപ്രശസ്ത ഓസ്‌ട്രേലിയൻ ഹാസ്യ താരം ജിം ജെഫറീസ് തന്റെ ഏറെ പ്രശസ്തമായ ‘സൺ ഓഫ് എ കാർപെന്റർ’ ടൂറുമായി ഈ വർഷം നാട്ടിലേക്ക് തിരിച്ചെത്തുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി സിഡ്‌നി, ഗോൾഡ് കോസ്റ്റ്, മെൽബൺ, പെർത്ത് തുടങ്ങി ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളിലും ടൗണുകളിലും അദ്ദേഹം ഷോകൾ അവതരിപ്പിക്കും. ജെഫറീസിന്റെ കരിയറിലെ ഏറ്റവും വലിയ ഓസ്‌ട്രേലിയൻ പര്യടനമാണിത്. കഴിഞ്ഞ രണ്ട് വർഷമായി അമേരിക്കയിലും യൂറോപ്പിലും ആരാധകരെ ചിരിപ്പിച്ച ശേഷം സ്വന്തം നാട്ടിൽ ഷോ അവതരിപ്പിക്കാൻ സാധിക്കുന്നതിൽ വലിയ ആവേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ഹാസ്യപരിപാടികൾ ഇപ്പോൾ ഒരു പരമ്പര പോലെയാണെന്നും പഴയ തമാശകളും കുടുംബാംഗങ്ങളെക്കുറിച്ചുള്ള കഥകളും പരാമർശിക്കുമ്പോൾ ആരാധകർക്ക് അത് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും ജെഫറീസ് വ്യക്തമാക്കി. റോളിംഗ് സ്റ്റോൺ അൺകട്ട് പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വെറും തമാശകൾക്കപ്പുറം തന്റെ ജീവിതകഥകളെ ഒരു കരിയറായി മാറ്റാൻ കഴിഞ്ഞ സാധാരണക്കാരനായ ഒരു ഓസ്‌ട്രേലിയക്കാരനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന വലിയ വേദികളിലാണ് ഷോകൾ ക്രമീകരിച്ചിരിക്കുന്നത്.

പര്യടനത്തിന്റെ ടിക്കറ്റ് വില്പന ഫെബ്രുവരി 23 തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ആരംഭിക്കും. മുൻകൂട്ടിയുള്ള പ്രീ-സെയിൽ ഫെബ്രുവരി 20 വെള്ളിയാഴ്ച നടക്കും. സിഡ്‌നിയിലെ എൻമോർ തിയേറ്ററിൽ ജൂലൈ 4-നാണ് ആദ്യ ഷോ. തുടർന്ന് ഓഗസ്റ്റ് 8-ന് കെയ്ൻസിലെ സി.പി.എ.സി തിയേറ്ററിൽ പര്യടനം സമാപിക്കും. ഡാർവിൻ, ടൂവൂംബ, റോക്ക്ഹാംപ്‌റ്റൺ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തവണ അദ്ദേഹം വേദിയിലെത്തുന്നുണ്ട്.

SCROLL FOR NEXT