ഓസ്ട്രേലിയയിൽ നടന്ന ആന്‍റി ഇമിഗ്രേഷൻ റാലി- ഫയൽ ചിത്രം ABC News
Australia

ഇന്ത്യക്കാരെതിരെയുള്ള വർഗ്ഗീയ അധിക്ഷേപം തുടരുന്നു; കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങൾക്ക് ശേഷം ഭീതി കൂടി

ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാർ ഇപ്പോഴും വംശീയ അധിക്ഷേപം നേരിടുന്നു വെന്നാണ് വാർത്തകൾ.

Elizabath Joseph

സിഡ്നി: ശക്തമായ കുടിയേറ്റ വിരുദ്ധ പ്രചരണങ്ങളും പ്രതിഷേധങ്ങളും നടന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇപ്പോൾ ഓസ്ട്രേലിയ. കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാർ ഇപ്പോഴും വംശീയ അധിക്ഷേപം നേരിടുന്നുവെന്നാണ് വാർത്തകൾ.

ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യക്കാരായ പലർക്കും ഇവിടെയുള്ള ജീവിതം സുരക്ഷിതമായി തോന്നുന്നില്ലെന്നാണ് പറയുന്നത്. സാധാരണ നടത്തത്തിലോ ടൗണിലൂടെയുള്ള യാത്രകളിലോ ഒക്കെ തീർത്തും അപ്രതീക്ഷിതമായി വംശീയ അധിക്ഷേപങ്ങള്‌ നേരിടേണ്ടി വന്ന അവസ്ഥ പല ഇന്ത്യക്കാർക്കും പറയുവാനുണ്ടാകും.

പ്രതിഷേധങ്ങൾക്ക് ശേഷം ഇന്ത്യക്കാർക്കെതിരായ വംശീയ അധിക്ഷേപം വർദ്ധിച്ചതായി ചിലർ വിശ്വസിക്കുന്നു.ഇന്ത്യൻ ജനത, അല്ലെങ്കിൽ ഇന്ത്യക്കാരായി തോന്നുന്ന ആർക്കും, വംശീയ ആക്രമണ സാധ്യത കൂടുതലാണെന്ന് വിശ്വസിക്കുന്നവരും ഒരുപാടുണ്ട്.

SCROLL FOR NEXT