ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിക്ക് അംഗീകാരം നല്കി ഓസ്ട്രേലിയൻ സർക്കാർ. ഇന്ത്യയിൽ നിന്നുള്ള അൺപീൽജഡ് ചെമ്മീൻ കയറ്റുമതി ചെയ്യുവാനാണ് ഓസ്ട്രേലിയ അനുമതി നൽകിയതെന്ന് ആന്ധ്രാ പ്രദേശ് സര്‍ക്കാർ അറിയിച്ചു. ആന്ധ്രയുടെ ഐടി മന്ത്രി നാരാ ലോകേഷ് ഓസ്ട്രേലിയൻ അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണു തീരുമാനം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ നിന്നുള്ള ചെമ്മീനിൽ വൈറ്റ് സ്പോട് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കയറ്റുമതി ഇല്ലായിരുന്നു. പുതിയ തീരുമാനം ഇന്ത്യൻ ചെമ്മീൻ വ്യവസായത്തിന് ആശ്വാസം നല്കും. ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യുഎസ് തീരുവാ നയങ്ങൾക്കു ശേഷം ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി മേഖല കടുത്ത ബുദ്ധിമുട്ടിലൂടെയായിരുന്നു കടന്നു പോയിരുന്നത്