സാർത്ഥക് ധിംഗ്ര  saarthakdhingra/instagram
Australia

'മാസശമ്പളം ഇനി പറ്റില്ല';രണ്ടാഴ്ചയിലൊരിക്കൽ ശമ്പളം ലഭിക്കുന്നതിന്റെ നേട്ടങ്ങൾ വ്യക്തമാക്കി പ്രവാസി

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇദ്ദേഹം ഓസ്‌ട്രേലിയയിലെ ഈ വേതന രീതി തന്റെ സാമ്പത്തിക ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.

Elizabath Joseph

സിഡ്‌നി: പ്രതിമാസ ശമ്പളത്തേക്കാൾ ണ്ടാഴ്ചയിലൊരിക്കൽ ലഭിക്കുന്ന ശമ്പള രീതിയാണ് (Fortnightly pay) സാമ്പത്തിക ആസൂത്രണത്തിന് കൂടുതൽ അനുയോജ്യമെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി സാർത്ഥക് ധിംഗ്ര (Sarthak Dhingra). സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇദ്ദേഹം ഓസ്‌ട്രേലിയയിലെ ഈ വേതന രീതി തന്റെ സാമ്പത്തിക ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.

പണം ഇടയ്ക്കിടെ കൈയിലെത്തുന്നത് അനാവശ്യ ചെലവുകൾക്ക് കാരണമാകുമെന്ന് പലരും കരുതുന്നുണ്ടെങ്കിലും, ചെലവുകൾ കൃത്യമായി ക്രമീകരിക്കാനും കൃത്യസമയത്ത് നിക്ഷേപങ്ങൾ നടത്താനും സമ്പാദ്യശീലം നിലനിർത്താനും ഈ രീതിയാണ് കൂടുതൽ സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസത്തിൽ ഒരു തവണ ലഭിക്കുന്നതിന് പകരം വർഷത്തിൽ 24-ലധികം തവണ പണം അക്കൗണ്ടിലെത്തുന്നത് ബജറ്റിംഗ് എളുപ്പമാക്കുന്നുവെന്നും, അതിനാൽ ഇനി പഴയ പ്രതിമാസ ശമ്പള രീതിയിലേക്ക് മടങ്ങാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പ്രവാസികളാണ് ഇദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

SCROLL FOR NEXT