Fake ABC News Sites Used by Sapphire Network to Scam Millions from Australians ABC News
Australia

വ്യാജ ABC വാർത്തകളിലൂടെ കോടികളുടെ നിക്ഷേപത്തട്ടിപ്പ്; ഓസ്‌ട്രേലിയക്കാരെ കുടുക്കി അന്താരാഷ്ട്ര സംഘം

ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സഫയർ നെറ്റ്‌വർക്ക്' (Sapphire Network) എന്ന കുപ്രസിദ്ധ തട്ടിപ്പ് സംഘമാണ് എഐ ട്രേഡിംഗും കോടികളുടെ ലാഭവും വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വലയിലാക്കിയത്.

Elizabath Joseph

മെൽബൺ/ടെൽ അവീവ്: പ്രമുഖ ഓസ്‌ട്രേലിയൻ മാധ്യമമായ എ.ബി.സി ന്യൂസിന്റെ (ABC News) വെബ്‌സൈറ്റിന്റെ വ്യാജ പതിപ്പുകൾ (Website Clones) നിർമ്മിച്ച് ആയിരക്കണക്കിന് ഓസ്‌ട്രേലിയൻ പൗരന്മാരെ വൻ ഓൺലൈൻ നിക്ഷേപത്തട്ടിപ്പിനിരയാക്കിയ അന്താരാഷ്ട്ര സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സഫയർ നെറ്റ്‌വർക്ക്' (Sapphire Network) എന്ന കുപ്രസിദ്ധ തട്ടിപ്പ് സംഘമാണ് എഐ ട്രേഡിംഗും കോടികളുടെ ലാഭവും വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വലയിലാക്കിയത്. ഓസ്‌ട്രേലിയയിലെ 4,000-ലധികം ആളുകളിൽ നിന്നായി കോടിക്കണക്കിന് ഡോളർ ഇവർ തട്ടിയെടുത്തതായി ഒ.സി.സി.ആർ.പി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നു.

ഓസ്‌ട്രേലിയൻ വിലാസത്തിലുള്ള കടലാസ് കമ്പനികൾ വഴി ഓൺലൈൻ കോഴ്സുകളുടെയും ഇമിഗ്രേഷൻ സേവനങ്ങളുടെയും ഫീസ് എന്ന വ്യാജേനയാണ് നിക്ഷേപകരുടെ പണം ഇവർ കൈക്കലാക്കിയത്. ക്രൂഡ് ഓയിൽ, സ്വർണ്ണ വിപണി എന്നിവയിൽ ലാഭം കൊയ്യുന്നുവെന്ന് വ്യാജ ഡാഷ്‌ബോർഡുകൾ കാണിച്ച് വിശ്വസിപ്പിച്ച ശേഷം, പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഭീമമായ കടമുണ്ടെന്ന് വരുത്തിത്തീർത്ത് നിക്ഷേപകരെ മാനസികമായി തളർത്തുന്നതാണ് സംഘത്തിന്റെ രീതി. വിദേശത്ത് നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്ന വ്യാജ വാർത്തകൾക്കും അനധികൃത ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾക്കുമെതിരെ ഓസ്‌ട്രേലിയൻ സാമ്പത്തിക നിയന്ത്രണ ഏജൻസികൾ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

SCROLL FOR NEXT