ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് AP Images
Australia

യൂറോപ്യൻ കാറുകൾ ഓസ്ട്രേലിയയിൽ കുറഞ്ഞ വിലയിൽ ; ഇയു വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്

G20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജോഹന്നാസ്ബർഗിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി ആന്‍റണ അൽബനീസ്

Elizabath Joseph

പ്രധാനമന്ത്രി ആന്തണി അൽബനീസ് യൂറോപ്യൻ യൂണിയനുമായി വർഷങ്ങളായുള്ള സ്വതന്ത്ര വ്യാപാര കരാർ അവസാനഘട്ടത്തിലേക്ക് അടുക്കുന്നതിനിടയിൽ, ലഗ്ജുറി കാർ നികുതി ഒഴിവാക്കുന്നതിനുള്ള സാധ്യത തുറന്നുവെച്ചു. ഈ വാരാന്ത്യത്തിൽ നടക്കുന്ന G20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജോഹന്നാസ്ബർഗിൽ എത്തിയ അൽബനീസ്, ഏഴ് വർഷമായി നീളുന്ന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുവാന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായ ഉർസുല വോൺ ഡെർ ലേയനും കൗൺസിൽ പ്രസിഡന്റായ ആന്റോണിയോ കോസ്റ്റയും ചേർന്ന് കൂടിക്കാഴ്ച നടത്തി.

2018-ൽ ആരംഭിച്ച സ്വതന്ത്ര വ്യാപാര ചർച്ചകൾ സബ്‌മറൈൻ വിവാദത്തെ തുടർന്ന് തകരാറിലായെങ്കിലും, 2023-ൽ ഒസാകയിൽ നടന്ന ചർച്ചകൾ പൂർണ്ണമായും തകർന്നിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹത്തിന്റെ ടാരിഫുകൾ സൃഷ്ടിച്ച ആഗോള അനിശ്ചിതത്വവുമാണ് ഇരു പക്ഷങ്ങളെയും വീണ്ടും ചർച്ചയിലേക്ക് എത്തിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

കരാറിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ധാരണയായിട്ടുണ്ടെങ്കിലും ഓസ്ട്രേലിയൻ ബീഫ്, മട്ടൺ, ലാംബ്, പഞ്ചസാര എന്നിവക്ക് യൂറോപ്യൻ വിപണിയിൽ പ്രവേശനം നൽകുന്നതാണ് ഇപ്പോഴും പ്രധാന തടസ്സം. കൃഷി ഉൽപ്പന്നങ്ങൾക്ക് ഇളവ് നൽകുന്നതിന് പകരം, ഓസ്ട്രേലിയ ഏകദേശം 1 ബില്യൺ ഡോളർ വരുമാനമുള്ള ലഗ്ജുറി കാർ നികുതി ഒഴിവാക്കാൻ സാധ്യത ഉണ്ടെന്നും മുൻപ് സൂചനകൾ ലഭിച്ചിരുന്നു.

SCROLL FOR NEXT