(AP Images)
Australia

‌യൂറോവിഷൻ: ഡെൽറ്റ ഗുഡ്രെമിന് നിരാശ, ബൾ​ഗേറിയക്ക് കിരീടം

പരിപാടിക്ക് ശേഷം, ഗുഡ്രെം തന്റെ ആരാധകർക്ക് നന്ദി പറയുകയും യൂറോവിഷൻ വേദിയിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പറയുകയും ചെയ്തു.

Safvana Jouhar

വിയന്നയിൽ നടന്ന 2026 ലെ യൂറോവിഷൻ ഗ്രാൻഡ് ഫൈനലിൽ നാലാം സ്ഥാനം നേടിയ ഓസ്‌ട്രേലിയൻ ഗായിക ഡെൽറ്റ ഗുഡ്രെമിന് കിരീടം സ്വന്തമാക്കാനുള്ള അവസരം നഷ്ടമായി. ആയിരക്കണക്കിന് ആരാധകർക്ക് മുന്നിൽ ഗുഡ്രെം തന്റെ "എക്ലിപ്സ്" എന്ന ഗാനമാണ് അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള കാഴ്ചക്കാരിൽ നിന്ന് ശക്തമായ പിന്തുണയാണ് ലഭിച്ചത്.

മത്സരത്തിൽ ബൾഗേറിയയുടെ ഗായിക ഡാര വിജയിച്ചു, ഇസ്രായേൽ രണ്ടാം സ്ഥാനത്തും റൊമാനിയ മൂന്നാം സ്ഥാനത്തും എത്തി. 287 പോയിന്റുകളുമായാണ് ഓസ്‌ട്രേലിയ നാലാം സ്ഥാനത്ത് എത്തിയത്. 296 പോയിന്റുകളാണ് റൊമാനിയ നേടിയത്. 343 പോയിന്റുകളുമായി ഇസ്രായേലും 516 പോയിന്റുകളുമായി ബൾഗേറിയയും സ്വന്തമാക്കിയത്.

അതേസമയം പരിപാടിക്ക് ശേഷം, ഗുഡ്രെം തന്റെ ആരാധകർക്ക് നന്ദി പറയുകയും യൂറോവിഷൻ വേദിയിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പറയുകയും ചെയ്തു.

SCROLL FOR NEXT