ഡെലോയിറ്റ്  
Australia

ഓസ്‌ട്രേലിയറിപ്പോര്‍ട്ടിന് പിന്നാലെ ഡെലോയിറ്റ് കനേഡിയൻ ഹെൽത്ത്കെയർ റിപ്പോർട്ടിലും എഐ പിശകുകൾ

ഓസ്ട്രേലിയൻ സർക്കാരിനായി തയ്യാറാക്കിയ റിപ്പോർട്ടിൽ എഐ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ആഴ്ചകൾക്ക് പിന്നാലെയാണിത്

Elizabath Joseph

ഓസ്ട്രേലിയയിലെ എഐ വിവാദത്തിന് പിന്നാലെ ഡെലോയിറ്റിന്റെ 1.6 മില്യൺ ഡോളർ കാനഡ ഹെൽത്ത്‌കെയർ റിപ്പോർട്ടിൽ എഐ പിശക് കണ്ടെത്തി. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രാദേശിക സർക്കാർ നൽകിയ 1.6 മില്യൺ ഡോളർ വിലമതിക്കുന്ന ഹെൽത്ത്‌കെയർ റിപ്പോർട്ടിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംബന്ധമായ സംബന്ധമായ പിശകുകൾ കണ്ടെത്തിയതായി ഫോർച്യൂൺ റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയൻ സർക്കാരിനായി തയ്യാറാക്കിയ റിപ്പോർട്ടിൽ എഐ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ആഴ്ചകൾക്ക് പിന്നാലെയാണ് ഈ ആരോപണങ്ങൾ ഉയരുന്നത്.

ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഡെലോയിറ്റ് ജോലി സൃഷ്ടിക്കാൻ എഐ വളരെയധികം ഉപയോഗിക്കുന്നുവെന്നാണെന്ന് നോവ സ്കോട്ടിയയിലെ ഡൽഹൗസി സർവകലാശാലയിലെ സ്കൂൾ ഓഫ് നഴ്‌സിംഗിലെ അനുബന്ധ പ്രൊഫസറായ ഗെയിൽ ടോംബ്ലിൻ മർഫി ഇൻഡിപെൻഡന്റിനോട് പറഞ്ഞു. അതേസമയം, റിപ്പോർട്ട് എഴുതാൻ എഐ ഉപയോഗിച്ചിട്ടില്ല; കുറച്ച് റിസർച്ച് സൈറ്റേഷനുകൾക്ക് മാത്രം എഐ പിന്തുണ ഉപയോഗിച്ചു” എന്നാണ് ഫോർച്യൂണിനോട് ഡെലോയിറ്റ് കാനഡയുടെ വക്താവ് സൂചിപ്പിച്ചത്.

കനേഡിയൻ പ്രവിശ്യയുടെ സർക്കാർ 1.6 മില്യൺ ഡോളറിനടുത്ത് ഒരു ആരോഗ്യ സംരക്ഷണ റിപ്പോർട്ട് നിർമ്മിക്കാൻ ഡെലോയിറ്റിനെ ചുമതലപ്പെടുത്തി, അത് 2025 മെയ് മാസത്തിൽ പ്രചരിപ്പിച്ചു. 526 പേജുള്ള റിപ്പോർട്ടിൽ AI ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി പിശകുകൾ ഉണ്ടെന്ന് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. കോവിഡ്-19 പാൻഡെമിക് ആരോഗ്യ പ്രവർത്തകരിൽ ചെലുത്തുന്ന സ്വാധീനം, റെന്റൻഷൻ ഇൻസെന്റീവുകൾ, വെർച്വൽ കെയർ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഡെലോയിറ്റ് റിപ്പോർട്ട് പ്രവിശ്യയുടെ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശങ്ങൾ നല്കിയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.

SCROLL FOR NEXT