ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത് Long Zheng/ unsplash
Australia

സൗത്ത് ഈസ്റ്റ് ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിൽ നവംബറിലെ ഏറ്റവും തണുപ്പുള്ള പ്രഭാതം

നവംബർ മാസത്തിലെ ഏറ്റവും തണുപ്പുള്ള പ്രഭാതം രേഖപ്പെടുത്തിയ നിരവധി സ്ഥലങ്ങളിൽ ഒന്നാണ് കാൻബെറ.

Elizabath Joseph

നവംബർ മാസം എത്തിയതോടെ കനത്ത തണുപ്പിലൂടെയാണ് ഓസ്ട്രേലിയ കടന്നു പോകുന്നത്. സൗത്ത് ഈസ്റ്റ് ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിൽ ഇന്ന് ബുധനാഴ്ച നവംബറിലെ ഏറ്റവും തണുപ്പുള്ള പ്രഭാതമാണ് അനുഭവപ്പെട്ടത. ബുധനാഴ്ച രാവിലെ തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ കാലാനുസൃതമല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു, നവംബർ മാസത്തിലെ ഏറ്റവും തണുപ്പുള്ള പ്രഭാതം രേഖപ്പെടുത്തിയ നിരവധി സ്ഥലങ്ങളിൽ ഒന്നാണ് കാൻബെറ.

ശൈത്യവായുവും, ചെറിയ കാറ്റും, തെളിഞ്ഞ ആകാശവുമാണ് ചൊവ്വാഴ്ച രാത്രി തെക്ക് കിഴക്കൻ ഓസ്ട്രേലിയയിലെ താപനിലയെ കുത്തനെ താഴ്ത്തിയത്. ബുധനാഴ്ച പുലർച്ചയോടെ, വിറ്റോറിയ, ന്യൂ സൗത്ത് വെയിൽസ്, എസി‌ടി, സൗത്ത് ഓസ്ട്രേലിയയിലെ ചില ഭാഗങ്ങളിൽ താപനില ശരാശരിയേക്കാൾ 10 മുതൽ 12°C വരെ താഴ്ന്നു, ചില സ്ഥലങ്ങളിൽ നവംബറിലെ റെക്കോർഡ് തണുപ്പ് രേഖപ്പെടുത്തി.

കാൻബറയിൽ ബുധനാഴ്ച പുലർച്ചെ രേഖപ്പെടുത്തിയ -2.3°C എന്ന താപനില ശരാശരിയേക്കാൾ ഏകദേശം 12°C കുറവായിരുന്നു. 1967-ലെ -1.8°C റെക്കോർഡിനെ മറികടന്നതോടെ ഇത് കാൻബറയിലെ നവംബർ മാസത്തിലെ ഏറ്റവും തണുത്ത പ്രഭാതമായി. ഈ തണുപ്പ് മഞ്ഞുപാളി രൂപപ്പെടാൻ കാരണമായി.

ബുധനാഴ്ചയിലെ ഈ കനത്ത ശൈത്യത്തിൽ താഴെപ്പറയുന്ന സ്ഥലങ്ങളിലും നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനിലയുടെ പുതിയ റെക്കോർഡുകൾ രേഖപ്പെടുത്തി:

ഓറഞ്ച്, NSW: -2.0°C (മുന്‍ റെക്കോർഡ് -1.7°C)

മഡ്ജി, NSW: -0.1°C (മുന്‍ റെക്കോർഡ് 0.2°C)

വാങ്ങരാട്ട, വിക്ടോറിയ: -1.3°C (മുന്‍ റെക്കോർഡ് 0.1°C)

റെൻമാർക്ക്, സൗത്ത് ഓസ്ട്രേലിയ: 1.9°C (മുന്‍ റെക്കോർഡ് 2.3°C)

SCROLL FOR NEXT