Peter Glaser
Australia

അവസാന നിമിഷങ്ങളിൽ വിസ്മയം തീർത്ത് കാനറികൾ; ആവേശപ്പോരിൽ ഓസ്‌ട്രേലിയയെ തകർത്ത് ബ്രസീൽ

ടൗൺസ്‌വില്ലിൽ നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് ഈ വിജയം മധുരപ്രതികാരമായി.

Elizabath Joseph

ബ്രിസ്‌ബെയ്ൻ: ആവേശം അവസാന മിനിറ്റ് വരെ അലയടിച്ച അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് മുൻ ലോക ചാമ്പ്യന്മാരായ ബ്രസീൽ. ബ്രിസ്‌ബെയ്നിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവസാന നിമിഷങ്ങളിലെ തകർപ്പൻ പ്രകടനമാണ് കാനറിപ്പടയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ടൗൺസ്‌വില്ലിൽ നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് ഈ വിജയം മധുരപ്രതികാരമായി.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ വാണ്ടേഴ്സണിലൂടെ ലീഡെടുത്ത് ബ്രസീലാണ് ആക്രമണത്തിന് തുടക്കമിട്ടത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ഓസ്‌ട്രേലിയ 28-ാം മിനിറ്റിൽ അലസ്സാൻഡ്രോ സർക്കാറ്റിയിലൂടെ സമനില പിടിക്കുകയും 33-ാം മിനിറ്റിൽ കോണർ മെറ്റ്കാഫിലൂടെ 2-1 ന് ലീഡ് നേടുകയും ചെയ്തു. ആദ്യപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ റാഫീഞ്ഞ ബ്രസീലിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ യുവതാരം എൻഡ്രിക്കിന്റെ തകർപ്പൻ പാസിൽ നിന്ന് ബ്രൂണോ ഗിമാറസ് ബ്രസീലിന്റെ മൂന്നാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി സൂപ്പർ താരം വിനീഷ്യസ് ജൂനിയർ വലയിലെത്തിച്ചതോടെ ബ്രസീൽ 4-2 ന്റെ അവിസ്മരണീയ ജയം സ്വന്തമാക്കി.

SCROLL FOR NEXT