ബോണ്ടായ് ബീച്ചില്‍ വച്ച് നടന്ന ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിയിൽ ഉണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഭീകരതയോട് ഇന്ത്യക്ക് യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും തീവ്രവാദത്തിന് എതിരായ പോരാട്ടത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ സംഭവത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീനെ വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സർക്കാർ ജൂതവിരുദ്ധത വളർത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ആരോപിച്ചു. ഡിമോണയിൽ നടന്ന ഒരു സർക്കാർ യോഗത്തിൽ സംസാരിക്കവെ, ആക്രമണത്തിന് മുമ്പുള്ള മാസങ്ങളിൽ ഓസ്‌ട്രേലിയയുടെ നിലപാട് ജൂത സമൂഹങ്ങൾക്കെതിരായ ശത്രുതയുടെ അന്തരീക്ഷത്തിന് കാരണമായെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയൻ സർക്കാരിനെയും അവിടെയുള്ള നിയമപാലക സംവിധാനത്തെയും നെതന്യാഹു വിമർശിച്ചു.
'കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി, അതിൽ ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയം ഓസ്‌ട്രേലിയയിൽ ജൂതവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുകയും അത് വളർത്തുകയും ചെയ്യുന്നുവെന്ന് മുന്നറിയിപ്പ് നൽകി' പലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്‌റ്റിൽ അൽബനീസിന് അയച്ച കത്ത് പരാമർശിച്ച് നെതന്യാഹു പറഞ്ഞു. 'ജൂതവിരുദ്ധത ഒരു അർബുദമാണ്. നേതാക്കൾ നിശബ്‌ദത പാലിക്കുമ്പോൾ അത് പടരുന്നു; നേതാക്കൾ പ്രവർത്തിക്കുമ്പോൾ അത് പിൻവാങ്ങുന്നു. ബലഹീനതയെ പ്രവൃത്തി കൊണ്ടും പ്രീതിപ്പെടുത്തലിനെ ദൃഢനിശ്ചയം കൊണ്ടും മാറ്റിസ്ഥാപിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു' എന്നും നെതന്യാഹു ആന്റണി ആൽബനീസിനോട് പറഞ്ഞു. വ്യക്തമായ മുന്നറിയിപ്പ് സൂചനകൾ നൽകിയിട്ടും ഓസ്‌ട്രേലിയൻ സർക്കാർ നിഷ്‌ക്രിയത്വത്തിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ആരോപിച്ചു. നടപടിയെടുക്കുന്നതിനുപകരം, ഓസിട്രേലിയൻ സർക്കാർ ഓസ്‌ട്രേലിയയിൽ സെമിറ്റിസം വിരുദ്ധതയുടെ വ്യാപനം തടയാൻ ഒന്നും ചെയ്‌തില്ലെന്നും നെതന്യാഹു കുറ്റപ്പെടുത്തി.