ബ്ലാക്ക് ഫ്രൈഡേ വില്പന Ashkan Forouzani/ Unsplash
Australia

ബ്ലാക്ക് ഫ്രൈഡേ സെയിൽസിന് ഒരുങ്ങി ഓസ്ട്രേലിയ , പ്രതീക്ഷിക്കുന്നത് റെക്കോര്‍ഡ് കച്ചവടം

മുൻ വർഷങ്ങളെയപേക്ഷിച്ച് ബ്ലാക്ക് ഫ്രൈഡേ വിൽപ്പന റെക്കോർഡുകൾ ഭേദിക്കുന്ന ഒന്നാകുമെന്നാണ് കണക്കാക്കുന്നത്.

Elizabath Joseph

ഇത്തവണത്തെ ബ്ലാക്ക് ഫ്രൈഡേ സെയിലുകൾക്കായി ഓസ്ട്രേലിയയിലെ കച്ചവടക്കാരും ഉപഭോക്താക്കളും ഒരുപോലെ തയ്യാറെടുക്കുകയാണ്. മുൻ വർഷങ്ങളെയപേക്ഷിച്ച് ബ്ലാക്ക് ഫ്രൈഡേ വിൽപ്പന റെക്കോർഡുകൾ ഭേദിക്കുന്ന ഒന്നാകുമെന്നാണ് കണക്കാക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ റീട്ടെയിൽ ഇവന്റായി ബ്ലാക്ക് ഫ്രൈഡേ മാറുന്ന വിധത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

റോയ് മോർഗനുമായി സഹകരിച്ച് ഓസ്‌ട്രേലിയൻ റീട്ടെയിലേഴ്‌സ് അസോസിയേഷൻ (ARA) നടത്തിയ ഗവേഷണമനുസരിച്ച്, ബ്ലാക്ക് ഫ്രൈഡേ-സൈബർ തിങ്കളാഴ്ച വാരാന്ത്യത്തിൽ ഓസ്‌ട്രേലിയക്കാർ റെക്കോർഡ് $6.8 ബില്യൺ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 4 ശതമാനം വർധനവാണിത്.

മൊത്തത്തിൽ, ഏകദേശം 6 ദശലക്ഷം ഓസ്‌ട്രേലിയക്കാർ ഈ വർഷം ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശരാശരി ഓരോരുത്തരും $804 വരെ ചെലവഴിക്കും. ഇതിൽ 35 ലക്ഷം സ്ത്രീകളും 25 ലക്ഷം പുരുഷന്മാരുമാണ്. ക്രിസ്മസ് സാധനങ്ങൾ വാങ്ങുന്നതിൽ നവംബർ പുതിയ ഡിസംബർ ആകുകയാണ്, എന്ന് ഓസ്‌ട്രേലിയൻ റീട്ടെയിലേഴ്‌സ് അസോസിയേഷൻ ചീഫ് ഇൻഡസ്ട്രി ഓഫീസർ ഫ്ലേർ ബ്രൗൺ പറയുന്നു.

ജീവിതച്ചെലവ് ഉയർന്നിരിക്കുന്നതിനാൽ പലർക്കും കച്ചവടം ചെലവുകുറച്ച് നടത്താനാണ് ശ്രമം. പലരും ക്രിസ്മസ് ഗിഫ്റ്റുകൾ ഈ കാലത്താണ് മുൻ‌കൂട്ടി വാങ്ങുന്നത്.

ഡീലോയിറ്റിന്റെ പഠനം പ്രകാരം ഈ വർഷം 44% റീട്ടെയിലർമാർ ബെലാക്ക് ഫ്രൈഡേ സെയിലിൽ പങ്കെടുക്കും , കഴിഞ്ഞ വർഷത്തേക്കാൾ 3% കൂടുതലാണ്.

മറ്റ് പഠനങ്ങൾ പ്രകാരം കൂടുതൽ ഉപഭോക്താക്കൾ AI ഉപയോഗിച്ച് ഉൽപ്പന്നങ്ങളും വിലക്കുറവുള്ള ഓഫറുകളും തിരയുന്നതായി കണ്ടെത്തി. കൂടാതെ, ഉപഭോക്താക്കൾ ഓൺലൈൻ ഷോപ്പിംഗും സ്റ്റോർ വിസിറ്റും ചേർന്ന ഹൈബ്രിഡ് ഷോപ്പിംഗ് രീതിയിലേക്ക് മാറുകയാണ്.

SCROLL FOR NEXT