(Four Corners: Ron Foley)
Australia

വിലക്കിയ ചൈനീസ് സിസിടിവി ക്യാമറകൾ ഇനി ഇലക്ട്രിക് കാറുകളിൽ; ഓസ്‌ട്രേലിയയിൽ സുരക്ഷാ ആശങ്ക

ചൈനീസ് കണക്റ്റഡ് വാഹനങ്ങൾക്ക് സുരക്ഷാ താവളങ്ങളിൽ യുകെ മാതൃകയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെടുന്നു.

Elizabath Joseph

കാൻബറ: ചാരപ്പണി ഭയന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ കേന്ദ്രങ്ങളിൽ നിന്നും സർക്കാർ മന്ദിരങ്ങളിൽ നിന്നും അഴിച്ചുമാറ്റിയ ചൈനീസ് നിർമ്മിത ക്യാമറകൾ ചൈനീസ് ഇലക്ട്രിക് കാറുകളിലൂടെ രാജ്യത്ത് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. യുഎസും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയ പ്രമുഖ ചൈനീസ് നിരീക്ഷണ ക്യാമറ കമ്പനിയായ ദാഹുവ ടെക്നോളജി (Dahua Technology) നിർമ്മിച്ച ക്യാമറകളാണ് 'ലീപ്മോട്ടോർ' (Leapmotor) എന്ന പുതിയ ചൈനീസ് ഇവി ബ്രാൻഡിന്റെ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയൻ വിപണിയിലെത്തിയ ലീപ്മോട്ടോർ സി10 മോഡലിൽ ചുറ്റുമുള്ള ദൃശ്യങ്ങൾ പകർത്താൻ ആറോളം ക്യാമറകളും സെൻസറുകളുമുണ്ട്. മുൻ ദേശീയ സൈബർ സുരക്ഷാ ഉപദേഷ്ടാവ് അലസ്റ്റർ മക്ഗിബ്ബൺ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ ഈ നീക്കത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പ്രധാന ഇന്റലിജൻസ്, പ്രതിരോധ കേന്ദ്രങ്ങൾക്ക് സമീപം നിർത്തിയിടുന്ന ഇത്തരം കണക്റ്റഡ് ഇലക്ട്രിക് കാറുകളിലെ ക്യാമറകളും മൈക്രോഫോണുകളും തത്സമയ നിരീക്ഷണത്തിനും സുരക്ഷാ വിവരങ്ങൾ ചോർത്തുന്നതിനും ഉപയോഗിക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്. ചൈനീസ് കണക്റ്റഡ് വാഹനങ്ങൾക്ക് സുരക്ഷാ താവളങ്ങളിൽ യുകെ മാതൃകയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെടുന്നു.

Click the link below to join the ‘Metro M Australia’ WhatsApp Community.

https://chat.whatsapp.com/CLHS7oJ4NyaJsRqJt9GQB6

SCROLL FOR NEXT