ഡാർവിൻ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് വൻ തകർച്ച Alessandro Bogliari/ Unsplash
Australia

ഡാർവിൻ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് വൻ തകർച്ച; 198 റൺസിന് പുറത്താക്കി ബംഗ്ലാദേശ്

55 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ പേസർ ഹസൻ മഹ്മൂദിന്റെ മാസ്മരിക ബൗളിംഗാണ് ഓസീസ് നിരയുടെ നട്ടെല്ലൊടിച്ചത്.

Elizabath Joseph

ഡാർവിൻ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്‌ട്രേലിയക്ക് അപ്രതീക്ഷിത തിരിച്ചടി. ഡാർവിനിലെ മറാറ ഓവലിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ വെറും 198 റൺസിന് ബംഗ്ലാദേശ് എറിഞ്ഞൊതുക്കി. 55 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ പേസർ ഹസൻ മഹ്മൂദിന്റെ മാസ്മരിക ബൗളിംഗാണ് ഓസീസ് നിരയുടെ നട്ടെല്ലൊടിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയ കുറിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. 2017-ൽ മിർപൂരിൽ 217 റൺസിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ കുറഞ്ഞ സ്കോർ. 71 റൺസെടുത്ത മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (Steve Smith) മാത്രമാണ് ഓസീസ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. ടീമിലെ മറ്റൊരു ബാറ്ററും 30 റൺസ് തികച്ചില്ല. ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഒരു ബംഗ്ലാദേശ് ഫാസ്റ്റ് ബൗളറുടെ മികച്ച മൂന്നാമത്തെ ബോളിംഗ് പ്രകടനമാണ് ഹസൻ മഹ്മൂദ് ഡാർവിനിൽ പുറത്തെടുത്തത്.

SCROLL FOR NEXT